'വൈറലായി കോഴിയുടെ ഫുട്ബോൾ കളി'; ക്രിസ്റ്റ്യാനോക്ക് പുതിയ എതിരാളിയെന്ന് സോഷ്യൽ മീഡിയ

പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരുടെ അതേ പന്തടക്കത്തോടെയാണ് കോഴി മുട്ട വച്ച് ഫുട്ബോൾ കളിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 11:00 PM IST
  • യഥാർത്ഥത്തിൽ ഒരു കോഴി ഇത്തരത്തിൽ പെരുമാറുമായിരുന്നെങ്കിൽ നന്നായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം
  • എന്നാൽ, ഈ വീഡിയോ എഡിറ്റഡ് ആയാണ് തോന്നുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്
  • കോഴി മുട്ടയെ ഫുട്ബോൾ പോലെ കാലുകൊണ്ട് തട്ടുന്നതും കാലിന് മുകളിൽ വച്ച് മുട്ടയെ ഡ്രിബ്ൾ ചെയ്യുന്നതും വീഡിയോയിൽ കാണാം
'വൈറലായി കോഴിയുടെ ഫുട്ബോൾ കളി'; ക്രിസ്റ്റ്യാനോക്ക് പുതിയ എതിരാളിയെന്ന് സോഷ്യൽ മീഡിയ

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുതിയ ഒരു എതിരാളി ഉണ്ടായേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന സംസാരം. മുട്ട കൊണ്ട് ഫുട്ബോൾ കളിക്കുന്ന കോഴിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇങ്ങനെ കമന്റുകൾ വരുന്നത്. പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരുടെ അതേ പന്തടക്കത്തോടെയാണ് കോഴി മുട്ട വച്ച് ഫുട്ബോൾ കളിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by wonderdixe (@wonderdixe)

യഥാർത്ഥത്തിൽ ഒരു കോഴി ഇത്തരത്തിൽ പെരുമാറുമായിരുന്നെങ്കിൽ നന്നായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. എന്നാൽ, ഈ വീഡിയോ എഡിറ്റഡ് ആയാണ് തോന്നുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്. കോഴി മുട്ടയെ ഫുട്ബോൾ പോലെ കാലുകൊണ്ട് തട്ടുന്നതും പിന്നീട് ഫുട്ബോൾ കളിക്കാരെ പോലെ കാലിന് മുകളിൽ വച്ച് മുട്ടയെ ഡ്രിബ്ൾ ചെയ്യുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോ വളരെ രസകരമായിരിക്കുന്നുവെന്ന് കമന്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News