ഇൻഷുറൻസ് തുക ലഭിക്കാനായി സ്വന്തം അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി റോഡിൽ തള്ളിയ മകൻ അറസ്റ്റിൽ. മൈസൂരു പെരിയപട്ടണ താലൂക്കിലാണ് സംഭവം. ജെരാസി കോളനിയിലെ അണ്ണപ്പയെ(60) മകൻ പാണ്ഡു (27) ആണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പാണ്ഡുവിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അച്ഛൻ വാഹനാപകടത്തിൽ മരിച്ചെന്ന് ഡിസംബർ 26-നാണ് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിച്ചത്. തുടർന്ന്, പൊലീസെത്തിയാണ് അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പുറകിൽ നിന്ന് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പാണ്ഡു കുറ്റം സമ്മതിച്ചത്. ആനപ്പയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച ശേഷം മരിച്ചെന്ന് ഉറപ്പായതോടെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമായിരുന്നു പാണ്ഡു പിതാവിനെ റോഡിൽ കൊണ്ടുപോയി ഉപേക്ഷിച്ചത്.
കഴിഞ്ഞമാസമായിരുന്നു പാണ്ഡു അച്ഛൻ ആനപ്പയുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തത്. അപകട മരണം സംഭവിക്കുകയാണെങ്കിൽ ഇരട്ടി നഷ്ടപരിഹാരം ലഭിക്കുന്ന വ്യവസ്ഥ ഈ പോളിസിയിലുണ്ടായിരുന്നു.ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.