Shani Gochar 2025 Effects on Zodiac Signs: സൂര്യദേവൻ്റെ പുത്രനെന്നാണ് ശനിയെ അറിയപ്പെടുന്നത്. ശനി ഓരോരുത്തർക്കും അവരുടെ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകും. ശനിയെ ക്രൂര ഗ്രഹമായി കണക്കാക്കുന്നതിൻ്റെ കാരണം യാതൊരു വ്യത്യാസവുമില്ലാതെ കർമ്മ ഫലം നൽകുന്നു എന്നതുകൊണ്ടാണ്. തനിയ്ക്ക് രാശി മാറാൻ റണ്ണറ വർഷത്തെ സമയം വേണം. അതുകൊണ്ടുതന്നെ 12 രാശി ചക്രം പൂർത്തിയാക്കാൻ തനിക്ക് 30 വർഷത്തെ സമയം എടുക്കും. അടുത്ത വർഷം അതായത് 2025 ൽ ശനി രാശിമാറും ഇതിലൂടെ 3 രാശിയിലുള്ളവർ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവർക്ക് ഈ സമയം ശനി കോപം ഉണ്ടാകും. അതിലൂടെ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
Also Read: ശനി കൃപയാൽ പുതുവർഷത്തിൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?
വേദ ജ്യോതിഷപ്രകാരം രണ്ടര വർഷത്തിന് ശേഷം മാർച്ച് 29 ന് ശനി കുംഭം വിട്ട് മീന രാശിയിൽ പ്രവേശിക്കും. മീന രാശിയുടെ അധിപൻ ദേവഗുരു വ്യാഴമാണ്. 2027 വരെ ശനി ഈ രാശിയിൽ തുടരും. ഈ കാലയളവിൽ ശനി 3 തവണ നക്ഷത്രം മാറും.
മേടം (Aries): 2025 ഇവർക്ക് അൽപം ബുദ്ധിമുട്ടേറും ശനിയുടെ രാശിമാറ്റം കുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ കാര്യം സമ്മർദ്ദത്തിലാക്കും. നിങ്ങൾ എത്ര ശ്രമിച്ചിട്ടും അവർ പഠനത്തിൽ ഉഴപ്പും, ഭാര്യാഭർത്താക്കന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാകാം, വസ്തുവകകൾ നഷ്ടപ്പെടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ ബോസുമായി നിങ്ങൾക്ക് തർക്കമുണ്ടാകാം, ശനിയുടെ കോപം ശമിപ്പിക്കാൻ, എല്ലാ ശനിയാഴ്ചയും കറുത്ത നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുക. അത്യാവശ്യക്കാരെ സഹായിക്കുക.
Also Read: സൂര്യ കൃപയാൽ ഇവർക്കിന്ന് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?
ചിങ്ങം (Leo): മാർച്ച് 29 ന് ശേഷം ശനിയുടെ ദോശ ദൃഷ്ടി ഈ രാശിക്കാരെയും ബാധിച്ചേക്കാം. ഏത് ജോലി ചെയ്താലും ശരിയായ ഫലം ലഭിക്കില്ല. സാധാരണ ജോലി തടസ്സപ്പെടും. അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ നിങ്ങളുടെ സൽപ്പേരിന് കോട്ടം വരുത്തുന്ന എന്തെങ്കിലും നിങ്ങളിലൂടെ വന്നുചേരും. അയൽക്കാരുമായി തർക്കമുണ്ടാകാം, കോടതി പ്രശ്‌നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിന് നിങ്ങളുടെ ശേഷിക്കനുസരിച്ച് കുഷ്ഠരോഗികളെ സേവിക്കുക. ശനിയാഴ്‌ച ശനി ക്ഷേത്രത്തിൽ പോയി എണ്ണ അർപ്പിക്കുകയും ആവശ്യക്കാർക്ക് ദാനം ചെയ്യുകയും ചെയ്യുക.
കുംഭം (Aquarius): 2025 ൽ ശനി കുംഭം വിട്ട് മീന രാശിയിൽ പ്രവേശിക്കും. ഇതുമൂലം കുംഭം രാശിക്കാർക്ക് വൻ നഷ്ടത്തിന് സാധ്യത. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് പ്രയത്നം ഫലം കാണില്ല, കുടുംബത്തിലെ ഒരു അംഗത്തിന് ഗുരുതരമായ രോഗം ബാധിച്ചേക്കാം. അതുവഴി നിങ്ങളുടെ സമ്പാദ്യമെല്ലാം ചിലവഴിക്കും. ആവശ്യക്കാർക്ക് ഭക്ഷണമോ വസ്ത്രമോ ദാനം ചെയ്യുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.