ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്.
ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ചാണക്യന്‍ തന്റെ ചാണക്യ നീതിയില്‍ എഴുതിയിട്ടുണ്ട്. ചാണക്യനീതിയില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരുന്ന ഒരു വ്യക്തി തന്റെ ജീവിതത്തില്‍ എപ്പോഴും വിജയം നേടുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി എപ്പോഴും തന്റെ സുഹൃത്തുക്കളെ വിവേകപൂര്‍വ്വം തിരഞ്ഞെടുക്കണം. കൂട്ടുക്കാരെ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറയുന്നു.
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് ചാണക്യന്‍ പറയുന്നു. സ്വാര്‍ത്ഥ സുഹൃത്തുക്കളില്‍ നിന്ന് അകലം പാലിക്കുക. സ്വാര്‍ത്ഥരായ സുഹൃത്തുക്കള്‍ നിങ്ങളെ അവരുടെ ആവശ്യത്തിനായി ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യും.
ശരിയായ സുഹൃത്ത് നിങ്ങളെ ഒരിക്കലും മോശമായ സമയങ്ങളില്‍ ഉപേക്ഷിക്കില്ല. അവര്‍ നിങ്ങൾക്ക് ധൈര്യവും ശരിയായ ഉപദേശവും നല്‍കുന്നു. എന്നാല്‍, തെറ്റായ സുഹൃത്ത് മോശം സമയം വരുമ്പോള്‍ നിങ്ങളെ ഉപേക്ഷിക്കും.
മുന്നില്‍ നില്‍ക്കുമ്പോള്‍ മധുരമായി സംസാരിക്കുകയും, പിന്നില്‍ നിന്ന് നിങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ഒരിക്കലും സുഹൃത്തുക്കളാക്കരുത്. അങ്ങനെയുള്ള കൂട്ടുകാരന്‍ വിഷം കലര്‍ന്ന കുടം പോലെയാണ്.
സ്വാര്‍ത്ഥരും അത്യാഗ്രഹികളുമായ ആളുകളില്‍ നിന്ന് എപ്പോഴും അകലം പാലിക്കണമെന്ന് ചാണക്യൻ പറയുന്നു. അവര്‍ സ്വന്തം നന്മയെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. അവരുടെ നേട്ടത്തിനായി ആരെയും വഞ്ചിക്കും.
ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങളുടെ സമ്പത്ത്, സ്ഥാനം എന്നിവ കണ്ട് വരുന്നവരെ ഒരിക്കലും സുഹൃത്താക്കരുത്. കാരണം നിങ്ങളുടെ പണവും പ്രതാപവും ഇല്ലാതാകുമ്പോള്‍ ഇവർ നിങ്ങളെ വിട്ടുപോകും.
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു കാരണവുമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്നവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്. അത്തരം വ്യക്തിയുടെ സഹവാസം നിങ്ങളുടെ സ്വഭാവത്തെയും ബാധിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)