Suresh Gopi: കുര്യച്ചനായി സുരേഷ് ​ഗോപി, ഒറ്റക്കൊമ്പൻ ഷൂട്ടിം​ഗിന് തുടക്കം

Suresh Gopi: ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Dec 30, 2024, 12:43 PM IST
  • ഒറ്റക്കൊമ്പൻ ഷൂട്ടിം​ഗ് ലൊക്കേഷനിൽ എത്തി സുരേഷ് ഗോപി
  • കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് സുരേഷ് ​ഗോപി ഷൂട്ടിങ്ങിനായി എത്തിയത്
  • പൂജപ്പുര സെൻട്രൽ ജയിലിന് ഉള്ളിലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിം​ഗ് നടക്കുന്നത്
Suresh Gopi: കുര്യച്ചനായി സുരേഷ് ​ഗോപി, ഒറ്റക്കൊമ്പൻ ഷൂട്ടിം​ഗിന് തുടക്കം

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒറ്റക്കൊമ്പൻ ഷൂട്ടിം​ഗ് ലൊക്കേഷനിൽ എത്തി കേന്ദ്രസഹ മന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് സുരേഷ് ​ഗോപി ഷൂട്ടിങ്ങിനായി എത്തിയത്.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിന് ഉള്ളിലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിം​ഗ് നടക്കുന്നത്. ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന റിയൽ ലൈഫ് കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തുന്നത്. കോട്ടയം, പാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടൊരു രം​ഗമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചിപ്പോൾ ചിത്രീകരിക്കുന്നത്.

രണ്ട് ദിവസമാണ് തിരുവനന്തപുരത്ത് ഷൂട്ടിംഗ്. ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Read Also: മെല്‍ബണില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; ജെയ്‌സ്വാളിന്റെ ചെറുത്തുനില്‍പ് വെറുതെയായി, നാണംകെടുത്തിയത് ഇവര്‍...

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും മറ്റ് നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഒറ്റക്കൊമ്പനില്‍ അണിനിരക്കുന്നുണ്ട്.

ഷിബിൻ ഫ്രാൻസിസ്സിൻ്റേതാണു രചന, ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ, സംഗീതം - ഹർഷവർദ്ധൻരമേശ്വർ, ഛായാഗ്രഹണം - ഷാജികുമാർ,  എഡിറ്റിംഗ്- വിവേക് ഹർഷൻ, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - അനീഷ് തൊടുപുഴ, കിയേറ്റീവ് ഡയറക്ടർ - സുധീർ മാഡിസൺ, കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ, ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻകാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, കോ പ്രൊഡ്യൂസേർസ് -ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News