ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുന്നു.
ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റങ്ങളും സഞ്ചാരമാറ്റങ്ങളും ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചിലപ്പോൾ ഇത് നല്ല ഫലങ്ങൾ നൽകുമ്പോൾ ചില സമയങ്ങളിൽ വളരെ മോശം ഫലങ്ങൾക്കും കാരണമാകുന്നു.
2025ൽ സൂര്യനും ശനിയും രണ്ട് പ്രാവശ്യം കൂടിച്ചേരും. ഇത് മൂന്ന് രാശിക്കാർക്ക് വലിയ ദോഷങ്ങൾക്ക് കാരണമാകും. ഏതെല്ലാം രാശിക്കാർക്ക് ദോഷഫലങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് വളരെ മോശം ഫലങ്ങളാണ് ഉണ്ടാകുക. ബിസിനസിൽ വലിയ നഷ്ടം ഉണ്ടാകും. ചിലവ് വർധിക്കും. സന്തോഷം ഉണ്ടാകില്ല. സാമ്പത്തികമായി പുരോഗതിയുണ്ടാകില്ല. നിക്ഷേപങ്ങൾ നഷ്ടത്തിലാകും. രോഗാവസ്ഥകൾ വഷളാകും.
തുലാം രാശിക്കാർക്ക് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകില്ല. കുടുംബത്തിൽ പലപ്പോഴും സംഘർഷഭരിതമായ അന്തരീക്ഷമായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ അലട്ടും. ബിസിനസിൽ വലിയ പ്രശ്നങ്ങൾ നേരിടും.
കുംഭം രാശിക്കാർക്ക് 2025ൽ അപ്രതീക്ഷിത വെല്ലുവിളികൾ നേരിടേണ്ടതായി വരും. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട് തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകും. കുടുംബത്തിൽ കലഹമുണ്ടാകും. കരുതലോടെ മുന്നോട്ട് പോകണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)