തിരുവനന്തപുരം: 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. സംഭവത്തിൽ മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് അയാളുടെ ഭാര്യ വിളവൂർക്കൽ മലയം സ്വദേശി സുമ എന്നിവരെ പോലീസ് അറസ്റ്റ്യൂ ചെയ്തു.
ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത് കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ്. ഇവർ ഒരു മാസം മുൻപാണ് വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഇവരെ അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
Also Read: പുതുവർഷത്തിലെ രാഹു-ബുധ സംഗമം ഇവർക്ക് നൽകും ആഗ്രഹിച്ച നേട്ടങ്ങൾ!
ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ന്യൂഇയർ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാലമോഷണം അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ വിജയകാന്ത് എന്നാണ് പോലീസ് പറയുന്നത്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.