Petrol, Diesel Price On March 21: ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു, രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുമോ?

കഴിഞ്ഞ 20 ദിവസത്തോളമായി തുടരുന്ന റഷ്യ - യുക്രൈന്‍ യുദ്ധം ആഗോള എണ്ണവിപണിയെ  ബാധിച്ചിരിയ്ക്കുകയാണ്.   അസംസ്കൃത എണ്ണവില റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 21, 2022, 11:03 AM IST
  • 10 ഡോളര്‍ ആണ് ഇപ്പോള്‍ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില.
  • ആഗോള വിപണിയിലുണ്ടാകുന്ന എണ്ണവിലയുടെ ചാഞ്ചാട്ടം രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെ കാര്യമായി ബാധിച്ചിരിയ്ക്കുകയാണ്.
Petrol, Diesel Price On March 21:  ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു, രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുമോ?

Petrol, Diesel Price On March 21: കഴിഞ്ഞ 20 ദിവസത്തോളമായി തുടരുന്ന റഷ്യ - യുക്രൈന്‍ യുദ്ധം ആഗോള എണ്ണവിപണിയെ  ബാധിച്ചിരിയ്ക്കുകയാണ്.   അസംസ്കൃത എണ്ണവില റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്.  

യുദ്ധം ആരംഭിച്ചതോടെ അസംസ്കൃത എണ്ണവില  ബാരലിന് 100 ഡോളര്‍ പിന്നിട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം 100 ഡോളറില്‍ താഴെയെത്തിയ എണ്ണവില ഇപ്പോള്‍ വീണ്ടും ഉയരുകയാണ്. 110 ഡോളര്‍ ആണ്  ഇപ്പോള്‍ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില.  ആഗോള വിപണിയിലുണ്ടാകുന്ന  എണ്ണവിലയുടെ ചാഞ്ചാട്ടം  രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെ  കാര്യമായി ബാധിച്ചിരിയ്ക്കുകയാണ്. 

Also Read:  Diesel Price Hike : ബൾക്കായി വാങ്ങുന്ന ഡീസലിന് 25 രൂപ വില വർധിപ്പിച്ചു; സാധാരണക്കാരിൽ ആശങ്ക വർധിക്കുന്നു

അതേസമയം, ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെ രാജ്യത്ത് ഇന്ധനവില ഉയരുമെന്ന ആശങ്കയും ഉയരുകയാണ്.   

കഴിഞ്ഞ ദിവസം വന്‍കിട ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ ഒറ്റയടിക്ക് എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.  ഇതോടെ സാധാരണക്കാരും  ഇന്ധനവില വര്‍ദ്ധന ഉടന്‍ ഉണ്ടാവുമോ എന്ന ആശങ്കയിലാണ്.   

എന്നാല്‍, ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ദ്ധിക്കുന്ന  സാഹചര്യത്തില്‍ റീട്ടെയില്‍ ഇന്ധനവിലയും ഉടനെ വര്‍ദ്ധിക്കുമെന്നുള്ള  സൂചനകളാണ്  പുറത്തുവരുന്നത്‌.  

Also Read:  Post Office Superhit Scheme: കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുറക്കാം, പ്രതിമാസം ലഭിക്കും 2500 രൂപ..!!

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മൂലം ആഴ്ചകളോളം  രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധനവിലയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.  

സൂചനകള്‍ അനുസരിച്ച് റീട്ടെയില്‍  ഇന്ധനവില വര്‍ദ്ധന ഉടന്‍തന്നെ പ്രതീക്ഷിക്കാം. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10- 15 രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തല്‍. ഒരു ലിറ്റര്‍ പെട്രോള്‍ വിപണിയിലെത്തുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്ക് 5- 6 രൂപ നഷ്ടം സംഭവിക്കുന്നതായി കേന്ദ്രമന്ത്രി തന്നെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇന്ധനവില വര്‍ദ്ധനയ്ക്കുള്ള സൂചനയായി കണക്കാക്കാം. 

ബൾക്ക് ഉപയോക്താക്കൾക്ക് 25 രൂപ വർദ്ധിപ്പിച്ചതിന് ശേഷം റീട്ടെയിൽ വാങ്ങുന്നവർക്കായി മാർച്ച് 21 ലെ ഏറ്റവും പുതിയ പെട്രോൾ, ഡീസൽ വില അറിയാം.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധന വില ചുവടെ:-

ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 86.67 രൂപയുമാണ്.  മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 104.46 രൂപയും ഡീസൽ ലിറ്ററിന് 91.40 രൂപയുമാണ്. അതേസമയം, ചെന്നൈയില്‍ ഒരു ലിറ്റർ പെട്രോളിന്  101.4 രൂപയും ഡീസലിന് 91.43 രൂപയുമാണ്‌.  

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 106.36 രൂപയും ഡീസൽ ലിറ്ററിന് 93.47 രൂപയുമാണ് വില.  ജൂൺ 26 ന്നാണ് ഇവിടെ പെട്രോൾ വില 100 രൂപ കടന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.06 രൂപയാണ് വില. ഡീസൽ ലിറ്ററിന് 91.40 രൂപയുമാണ്‌ വില. കോഴിക്കോട്  പെട്രോൾ വില 100 രൂപയിൽ എത്തിയത് ഓഗസ്റ്റ് അഞ്ചിനാണ്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 104.49 രൂപയും ഡീസലിന് 91.83 രൂപയുമാണ് നിലവില്‍ വില.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News