Ramasethu : രഹസ്യം കണ്ടെത്താൻ കേന്ദ്ര സർക്കാർ,ഗവേഷണത്തിന് അനുമതി

കൗണ്‍സില്‍ ഫോര്‍ സയന്റിസ്റ്റ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌, ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി എന്നിവയുടെ നേതൃത്വത്തിലായിരിക്കും ഗവേഷണം നടക്കുക

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 06:39 PM IST
  • 2021-ല്‍ തന്നെ രാമ സേതുവിന്റെ ഗവേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
  • പുരാവസ്തു രേഖകള്‍, തെര്‍മോലൂമിനിസെന്‍സ്, റേഡിയോമെട്രിക്, ജിയളജിക്കല്‍ ടൈം സ്‌കെയില്‍, പരിസ്ഥിതിവിവരങ്ങള്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഗവേഷണം നടക്കുക.
  • രാമ സേതുവിന് ചുറ്റും വെള്ളത്തില്‍ മുങ്ങിപ്പോയ ഏതെങ്കിലും വാസസ്ഥലങ്ങള്‍ ഉണ്ടോ എന്നും പഠനത്തിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ .
Ramasethu : രഹസ്യം കണ്ടെത്താൻ കേന്ദ്ര സർക്കാർ,ഗവേഷണത്തിന് അനുമതി

ന്യൂഡല്‍ഹി: അങ്ങിനെ രാമസേതുവിന്റെ(Ramasethu) രഹസ്യം കണ്ടെത്താനുള്ള ഗവേഷണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ആർ‌ക്കിയോളജിക്കൽ സർവ്വേ ഒാഫ് ഇന്ത്യയാണ് അനുമതി നൽകിയത്.കൗണ്‍സില്‍ ഫോര്‍ സയന്റിസ്റ്റ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌, ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി എന്നിവയുടെ നേതൃത്വത്തിലായിരിക്കും ഗവേഷണം നടക്കുക. അന്തർ ജല ഗവേഷക ദൗത്യമെന്ന നിലയിലായിരിക്കും ഇതിനെ വിലയിരുത്തുന്നത്.

 

Brazil Plane Crash: ഫുട്ബോൾ താരങ്ങളടക്കം ആറ് പേർ മരിച്ചു

 

ഇന്ത്യയേയും ശ്രീലങ്കയേയും(Srilanka) തമ്മില്‍ ബന്ധിപ്പിക്കുന്ന 48 കി.മീ നീളമുള്ള മണല്‍പ്പാതയാണ് രാമസേതു. ഇതിന്റെ വിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി സംശയങ്ങൾ ഇപ്പോഴുമുണ്ട്.തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയില്‍ (രാമേശ്വരം) നിന്ന് ശ്രീലങ്കയിലെ ജാഫ്‌ന യിലേക്ക് കടലിനു കുറുകെയാണ് ‘രാമസേതു സ്ഥിതി ചെയ്യുന്നത്. നാടയുടെ ആകൃതിയിൽ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള ഉയർന്ന പ്രദേശമാണിത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഈ പ്രദേശം ആഡംസ് ബ്രിഡ്ജ് (ആദാമിന്റെ പാലം) എന്നറിയപ്പെടുന്നു. 

 

Chinese ആക്രമണം: United States Taiwan ന് പിന്തുണ നൽകും

 

രാമായണത്തിൽ(Ramayanam) ആണ് ആദ്യമായി രാമസേതു എന്ന പദം ഉപയോഗിക്കുന്നത്. രാമൻ തന്റെ പത്നിയായ സീതയെ മഹാരാജാവായ രാവണനിൽ നിന്നു വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമസേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. വാല്മീകി രാമസേതു നിർമ്മാണത്തെപ്പറ്റി രാമായണത്തിന്റെ സേതുബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഭാരതത്തെയും ശ്രീലങ്കയെയും വേർതിരിക്കുന്ന സമുദ്രഭാഗം സേതുസമുദ്രം എന്നറിയപ്പെടുന്നു. 

 

അതേ സമയം 2021-ല്‍ തന്നെ രാമ സേതുവിന്റെ ഗവേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുരവസ്തു രേഖകള്‍, തെര്‍മോലൂമിനിസെന്‍സ്, റേഡിയോമെട്രിക്, ജിയളജിക്കല്‍ ടൈം സ്‌കെയില്‍, പരിസ്ഥിതിവിവരങ്ങള്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഗവേഷണം നടക്കുക. രാം സേതുവിന് ചുറ്റും വെള്ളത്തില്‍ മുങ്ങിപ്പോയ ഏതെങ്കിലും വാസസ്ഥലങ്ങള്‍ ഉണ്ടോ എന്നും പഠനത്തിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News