ന്യൂഡല്‍ഹി: കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും ഇന്ന് രാജ്യം യാത്രാമൊഴി നൽകും. ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ നടക്കും.
ഇന്നലെ ഇരുവരുടെയും ഭൗതിക ദേഹങ്ങൾ ഡൽഹിയിൽ എത്തിക്കുകയും അടക്കമുള്ളവർ ആദരവ് അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സൈനിക ആശുപത്രിയില്‍ നിന്നും കാമരാജ് നഗറിലുള്ള ഔദ്യോഗിക വസതിയിലേക്ക് ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹമെത്തിക്കുമെന്നാണ് റിപ്പോർട്ട്.
Also Read: New CDS | ബിപിൻ റാവത്തിന്റെ പിൻഗാമിയെ ഒരാഴ്ചക്കുള്ളിൽ നിയമിച്ചേക്കും; കേന്ദ്രത്തിന്റെ മുൻഗണന ഇവർക്ക്
ശേഷം 11 മണി മുതല്‍ പൊതുജനങ്ങള്‍ക്കും 12.30 മുതല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ലഭിക്കും. ശേഷം ഉച്ചയോടെ ഔദ്യോഗിക ബഹുമതികളോടെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ ഭൗതികദേഹങ്ങൾ സംസ്‌കരിക്കും.
സംസ്കാര ചടങ്ങിൽ ശ്രീലങ്ക ഉള്‍പ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലര്‍ത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാർ പങ്കെടുക്കും.
അതുപോലെ ബ്രിഗേഡിയര്‍ എല്‍ എസ് ലിഡറിന്റെ സംസ്‌കാരവും ഇന്ന് ഡല്‍ഹി കാന്റില്‍ നടക്കും. അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപ് ഉള്‍പ്പെടെയുള്ളവരുടേ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിന് ശേഷമേ ജന്മനാട്ടിലേക്കയക്കുകയുള്ളൂ.
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപെട്ടത്. അദ്ദേഹത്തിൻറെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...