New Dehi: 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമായി.
നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ സാധ്യമല്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...
കോവിഡ്-19 (COVID-19) ന്റെ പശ്ചാത്തലത്തില്‍ 2021ലെ CBSE ബോര്‍ഡ് പരീക്ഷകള്‍ (CBSE Board Exams 2021) ഫെബ്രുവരിവരെ എന്തായാലും നടത്താന്‍ കഴിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (Education Minister)രമേശ് പൊഖ്രിയാല്‍ വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്റ്റിക്കല്‍ പരീക്ഷകളും ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ ഉണ്ടാകുമോയെന്ന് കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂവെന്നും രമേശ് പോഖ്രിയാല്‍ അറിയിച്ചു. രാജ്യത്തെ അദ്ധ്യാപകരുമായി നടത്തിയ തത്സമയ വെബിനാറിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
സിലബസ് വെട്ടിച്ചുരുക്കിയാകും CBSE ബോര്‍ഡ് പരീക്ഷകള്‍ നടത്തുക. പരീക്ഷയില്‍ 33 ശതമാനം ഇന്റേണല്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. മൊത്തം സിലബസിന്റെ 30 ശതമാനം റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ താത്പ്പര്യം സംരക്ഷിക്കുമെന്നും അവരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊഖ്രിയാല്‍ (Ramesh Pokhriyal) കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന തിയതി എന്നാണെന്ന് നിരവധി അദ്ധ്യാപകരും കേന്ദ്രമന്ത്രിയോട് ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു. ചിലര്‍ അല്പം കൂടി സമയം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടപ്പോള്‍ മറ്റുചിലര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്നാണ് ആവശ്യപ്പെട്ടത്. ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തണമെന്നും അദ്ധ്യാപകര്‍ കേന്ദ്രമന്ത്രിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മേയ് മാസം വരെ പരീക്ഷകള്‍ നീട്ടി വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
Also read: COVID Vaccination: ഖത്തറില്‍ കോവിഡ് വാക്സിനേഷന് ബുധനാഴ്ച മുതല്‍
പ്രതികൂല സാഹചര്യങ്ങളില്‍ പരീക്ഷ നടത്തുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായിരുന്ന ആശങ്കകള്‍ക്ക് ഇതോടെ വിരാമമായിരിയ്ക്കുകയാണ്.