Allu Arjun Stampede Case: അല്ലു അർജുന്റെ സുരക്ഷാ മാനേജർ പിടിയിൽ; അല്ലു അർജുനെ തിയേറ്ററിലെത്തിച്ച് തെളിവെടുക്കും

Allu Arjun's Security Manager In Police Custody: രണ്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ നടന്റെ സുരക്ഷാ മാനേജർ ആന്റണി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Written by - Zee Malayalam News Desk | Last Updated : Dec 24, 2024, 04:42 PM IST
  • സംഭവ ദിവസം സന്ധ്യ തിയേറ്ററിൽ നിന്ന് പോലീസ് ചിത്രീകരിച്ച വീഡിയോയും അല്ലു അർജുനെ കാണിച്ചു
  • അല്ലു അർജുനെ തിയേറ്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും
  • അല്ലു അർജുനെ ചോദ്യം ചെയ്തതിന് പിന്നാലെ സുരക്ഷാ മാനേജർ ആന്റണി ജോണിനെ കസ്റ്റഡിയിൽ എടുത്തു
  • ഇയാൾ വടികൊണ്ട് ജനങ്ങളെ തല്ലുന്ന വീഡിയോ പുറത്തുവന്നിരുന്നു
Allu Arjun Stampede Case: അല്ലു അർജുന്റെ സുരക്ഷാ മാനേജർ പിടിയിൽ; അല്ലു അർജുനെ തിയേറ്ററിലെത്തിച്ച് തെളിവെടുക്കും

പുഷ്പ 2 ചിത്രത്തിന്റെ റിലീസ് ദിനമുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും ഇവരുടെ മകന് ​​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിൽ തെലുങ്ക് നടൻ അല്ലു അർജ്ജുനെ ചോദ്യം ചെയ്ത് പോലീസ്. രണ്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ നടന്റെ സുരക്ഷാ മാനേജർ ആന്റണി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസിന്റെ ചോദ്യങ്ങൾക്കൊന്നും അല്ലു അർജുൻ കൃത്യമായ മറുപടി നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അനുമതി നിഷേധിച്ചിട്ടും എന്തിന് റോഡ് ഷോയുമായി തിയേറ്ററിലേക്ക് പോയി? സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മർദ്ദിച്ചിട്ടും ഇടപെടാതിരുന്നത് എന്തുകൊണ്ട്? യുവതിയുടെ മരണവിവരം എപ്പോഴാണ് അറിഞ്ഞത്? മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനകൾ പരസപര വിരുദ്ധങ്ങളല്ലേ? എന്നീ ചോദ്യങ്ങളാണ് പോലീസ് ചോദിച്ചത്.

ALSO READ: അല്ലു അർജുൻ പറയുന്നത് കളവുകളോ? 'യുവതി മരിച്ചത് അറിഞ്ഞിട്ടും സിനിമ കാണുന്നത് തുടർന്നു, തിയേറ്റർ വിട്ടില്ല'; തെളിവുകൾ പുറത്ത് വിട്ട് തെലങ്കാന പോലീസ്

സംഭവ ദിവസം സന്ധ്യ തിയേറ്ററിൽ നിന്ന് പോലീസ് ചിത്രീകരിച്ച വീഡിയോയും അല്ലു അർജുനെ കാണിച്ചു. അല്ലു അർജുനെ തിയേറ്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. അല്ലു അർജുനെ ചോദ്യം ചെയ്തതിന് പിന്നാലെ സുരക്ഷാ മാനേജർ ആന്റണി ജോണിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ വടികൊണ്ട് ജനങ്ങളെ തല്ലുന്ന വീഡിയോ പുറത്തുവന്നിരുന്നു.

അപകടം ഉണ്ടായതും സ്ത്രീ മരിച്ചതും അല്ലു അർജുന്റെ മാനേജരെ അറിയിച്ചിരുന്നു. പലവട്ടം മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടിട്ടും അല്ലു അർജുൻ തയ്യാറായില്ലെന്നും ഡിജിപി ഇടപെട്ടതോടെയാണ് അല്ലു അർജുൻ മടങ്ങിയതെന്നും തെലങ്കാന പോലീസ് ആരോപണം ഉന്നയിച്ചിരുന്നു. സിനിമ തീർന്നതിന് ശേഷം മടങ്ങാമെന്നാണ് അല്ലു അർജുൻ നിലപാട് സ്വീകരിച്ചതെന്നും പോലീസ് വ്യക്തമാക്കി.

പോലീസെത്തി അല്ലു അർജുനെ തിയേറ്ററിൽ നിന്ന് മാറ്റുന്ന സിസിടിവി ദൃശ്യങ്ങളും തെലങ്കാന പോലീസ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. എന്നാൽ, പിറ്റേ ദിവസം മാത്രമാണ് താൻ യുവതിയുടെ മരണം വിവരം അറിഞ്ഞതെന്നാണ് അല്ലു അർജുൻ പറഞ്ഞിരുന്നത്. ഇത് വലിയ വിവാദത്തിലേക്ക് നയിച്ചു. നിലവിൽ കേസിൽ ഇടക്കാല ജാമ്യം നേടിയിരിക്കുകയാണ് അല്ലു അർജുൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News