LPG Price: എൽപിജിയുടെ വില ഉയർന്നതിൽ നിങ്ങൾ അസ്വസ്ഥരാണെങ്കിൽ ഇതാ നിങ്ങൾക്കൊരു ആശ്വാസ വാർത്ത. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എൽപിജി സിലിണ്ടറിന്റെ വില ഇതുവരെ നാല് മടങ്ങ് വർദ്ധിച്ചു. ഇതോടെ ഏതാണ്ട് 125 രൂപയോളമായിട്ടുണ്ട് സിലിണ്ടറിന്റ വില വർദ്ധനവ്.
എന്നാൽ കുറച്ച് ആലോചിച്ച് ചിന്തിച്ച് LPG സിലിണ്ടർ (LPG Cylinder) ബുക്ക് ചെയ്താൽ വലിയ വിലയിൽ ചെറിയ ആശ്വാസം തീർച്ചയായും ലഭിക്കും. അതിനായി നിങ്ങൾ IOC യുടെ LPG സിലിണ്ടർ Indane നിങ്ങൾ ബുക്ക് ചെയ്യുകയാണെങ്കിൽ 50 രൂപ ലഭിക്കും. ഇതിനായി ഇത്രമാത്രം ചെയ്താൽ മതി കൂടുതലൊന്നും വേണ്ട. അതായത് LPG സിലിണ്ടറിന്റെ ബുക്കിങ്ങും പൈസ അടയ്ക്കുന്നതും amazon pay വഴി ആകണം എന്നുമാത്രം.
ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഒരു 50 രൂപ ക്യാഷ്ബാക്ക് ലഭിക്കും. Indian Oil Corp Ltd അതിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. amazon pay ൽ നിന്ന് ക്യാഷ്ബാക്ക് ലഭിക്കാൻ നിങ്ങൾക്ക് 2021 മാർച്ച് 1 മുതൽ 2021 ഏപ്രിൽ 1 വരെ എൽപിജി ഗ്യാസ് ബുക്ക് ചെയ്യണം. ആദ്യമായി ഗ്യാസ് സിലിണ്ടറിന് പണമടയ്ക്കുന്നതിന് മാത്രമാണ് ഈ ഓഫറുള്ളത്.
നിങ്ങൾ Amazon pay UPI ഓപ്ഷൻ തിരഞ്ഞെടുത്ത് പേയ്‌മെന്റ് നടത്തുമ്പോൾ മാത്രമേ ക്യാഷ്ബാക്ക് ലഭ്യമാകൂ. പണമടച്ച് മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങളുടെ Amazon Pay വാലറ്റിൽ 50 രൂപയുടെ ക്യാഷ്ബാക്ക് വരും. മാർച്ച് ഒന്നിന് ആഭ്യന്തര എൽപിജി വില (LPG Cylinder Price) ഒരു സിലിണ്ടറിന് 25 രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ മാസം അതായത് ഫെബ്രുവരിയിൽ എൽപിജി സിലിണ്ടറിന്റെ വില 3 മടങ്ങ് വർദ്ധിപ്പിച്ചു.
ഫെബ്രുവരിയിൽ മാത്രം സിലിണ്ടറിന് 100 രൂപ വർധിച്ചു, മാർച്ച് ഒന്നിന്റെ വർദ്ധനവ് ഉൾപ്പെടെ എൽപിജി ഇതുവരെ 125 രൂപയായി. എൽപിജി സിലിണ്ടറുകളുടെ (LPG Cylinder) വില എല്ലാ മാസത്തിൻറെയും തുടക്കത്തിൽ അവലോകനം ചെയ്യുകയും പിന്നീട് 15 മത്തെ ദിവസം വിലകൾ തീരുമാനിക്കുകയും ചെയ്യുന്നു. ഫെബ്രുവരിയിൽ IOC 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില മൂന്നുതവണ വർദ്ധിപ്പിച്ചു.
ഫെബ്രുവരി 4 ന് ആദ്യം, രണ്ടാം തവണ ഫെബ്രുവരി 14 നും മൂന്നാം തവണ ഫെബ്രുവരി 25 നും വില 25 രൂപ വർദ്ധിപ്പിച്ചു. മാർച്ച് ഒന്നിന് എൽപിജി സിലിണ്ടറിന് 25 രൂപ വർധനയുണ്ടായി. മാർച്ച് ഒന്നിന് വർദ്ധിച്ച വിലയ്ക്ക് ശേഷം ഡൽഹിയിലെ സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് ഇപ്പോൾ 25 രൂപ വർധിച്ച് 819 രൂപയായി. നേരത്തെ ഇത് 794 രൂപയായിരുന്നു.
അതുപോലെ, മുംബൈയിലും എൽപിജി സിലിണ്ടറുകൾക്ക് 819 രൂപ നൽകേണ്ടിവരും. എൽപിജി സിലിണ്ടറിന് കൊൽക്കത്തയിൽ 845.50 രൂപ നൽകണം, ചെന്നൈയിൽ എൽപിജി സിലിണ്ടറിന് ഉപഭോക്താക്കൾ 835 രൂപ നൽകണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.