Arvind Kejriwal Condemns CAA: സിഎഎ ബിജെപിയുടെ വോട്ട് ബാങ്ക് തന്ത്രം; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അരവിന്ദ് കേജ്‌രിവാൾ

Arvind Kejriwal Condemns CAA:  മറ്റ് രാജ്യങ്ങള്‍ കുടിയേറ്റത്തിന് പരിധി നിശ്ചയിക്കുമ്പോള്‍, നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ നാം വാതില്‍ തുറന്നു കൊടുക്കുകയാണ് എന്ന് കേജ്‌രിവാൾ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 13, 2024, 12:21 PM IST
  • CAA നടപ്പില്‍ വരുത്തിയത് ബിജെപിയുടെ വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ തെളിവാണ് എന്ന് കേജ്‌രിവാൾ ആരോപിച്ചു.
Arvind Kejriwal Condemns CAA: സിഎഎ ബിജെപിയുടെ വോട്ട് ബാങ്ക് തന്ത്രം; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അരവിന്ദ് കേജ്‌രിവാൾ

Arvind Kejriwal Condemns CAA: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ സമയത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. 

Also Read:  Aadhaar Card Free Update: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം, സമയപരിധി വീണ്ടും നീട്ടി 

CAA നടപ്പില്‍ വരുത്തിയത് ബിജെപിയുടെ വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ തെളിവാണ് എന്ന് കേജ്‌രിവാൾ ആരോപിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ദരിദ്രരായ ന്യൂനപക്ഷങ്ങളുടെ ഗണ്യമായ കുത്തൊഴുക്കിന് നിയമം അടിസ്ഥാനപരമായി വഴിയൊരുക്കുമെന്നും അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ എടുത്തുപറഞ്ഞു. 

Also Read:  Yusuf Pathan Political Entry: യൂസഫ്‌ പത്താന്‍ TMC സ്ഥാനാര്‍ഥി, അധീര്‍ രഞ്ജന്‍ ചൗധരി കട്ടക്കലിപ്പില്‍!! 

പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ 3.5 കോടി ന്യൂനപക്ഷങ്ങളുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള പാവപ്പെട്ട കുടിയേറ്റക്കാർക്ക് ഇവിടെ വീടും ജോലിയും നൽകിക്കൊണ്ട് നമ്മുടെ  ജനങ്ങളുടെ പണം ചെലവഴിക്കാൻ ബിജെപി ആഗ്രഹിക്കുന്നു, കേജ്‌രിവാൾ പറഞ്ഞു.

ഈ ന്യൂനപക്ഷ വിഭാഗങ്ങളെ ഒരു സാധ്യതയുള്ള തിരഞ്ഞെടുപ്പ് ആസ്തിയായി ബിജെപി കണക്കുകൂട്ടുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിൽ അവര്‍ക്ക് പൗരത്വം നല്‍കുന്നത് പാർട്ടിക്ക് ഒരു പുതിയ വോട്ടർ എന്ന വസ്തുതയിലേയ്ക്ക്  വിവർത്തനം ചെയ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിഎഎ കൊണ്ടുവന്നത് ബിജെപിയുടെ അവിശുദ്ധ വോട്ട് ബാങ്ക് തന്ത്രത്തിന്‍റെ പ്രകടനമാണെന്ന് കേജ്‌രിവാൾ ആവർത്തിച്ചു. ബിജെപിയുടെ ഈ വോട്ട് ബാങ്ക് തന്ത്രം എത്രയും പെട്ടെന്ന് പിന്‍വലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

മറ്റ് രാജ്യങ്ങള്‍ കുടിയേറ്റത്തിന് പരിധി നിശ്ചയിക്കുമ്പോള്‍, നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ നാം വാതില്‍ തുറന്നു കൊടുക്കുകയാണ് എന്ന് കേജ്‌രിവാൾ ആരോപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ മുതലായവ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം ആരോപിച്ചു. 

CAA അസാധുവാക്കണമെന്ന് ആഹ്വാനം ചെയ്ത കേജ്‌രിവാൾ, നിയമത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് വോട്ട് നിരസിക്കാൻ അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

2014 അവസാനിക്കുന്നതിന് മുന്‍പ് ഇന്ത്യയിൽ പ്രവേശിച്ച പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാന്‍,  ബംഗ്ലാദേശ്  എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനാണ് പൗരത്വ  ഭേദഗതി നിയമം നടപ്പിലാക്കിയിരിയ്ക്കുന്നത്.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News