Yusuf Pathan Political Entry: യൂസഫ്‌ പത്താന്‍ TMC സ്ഥാനാര്‍ഥി, അധീര്‍ രഞ്ജന്‍ ചൗധരി കട്ടക്കലിപ്പില്‍!!

Yusuf Pathan Political Entry: ബഹരംപൂർ ലോക്‌സഭാ  മണ്ഡലത്തിൽ സ്ഥാനാര്‍ഥിയായി യൂസഫ് പത്താൻ എത്തിയതോടെ ഞെട്ടിയത് കോണ്‍ഗ്രസ്‌  നേതൃത്വമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 02:35 PM IST
  • കഴിഞ്ഞ ഏഴ് വർഷമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചു എന്നത് മാത്രമാണ് പശ്ചിമ ബംഗാളുമായി ബറോഡ ആസ്ഥാനമായുള്ള ക്രിക്കറ്റ് കളിക്കാരനായ പത്താന്‍റെ ഏക ബന്ധം.
Yusuf Pathan Political Entry: യൂസഫ്‌ പത്താന്‍ TMC സ്ഥാനാര്‍ഥി, അധീര്‍ രഞ്ജന്‍ ചൗധരി കട്ടക്കലിപ്പില്‍!!

Yusuf Pathan Political Entry: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ കഴിഞ്ഞ ദിവസം തങ്ങളുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചു. പാര്‍ട്ടി  നടത്തിയ പ്രത്യേക ചടങ്ങില്‍ എല്ലാ മണ്ഡലത്തിലേയും സ്ഥാനാര്‍ഥികള്‍ ഒരേ വേദിയില്‍ അണിനിരന്നു.

Also Read:  Thalapathy Vijay on CAA: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്വീകാര്യമല്ല, കേന്ദ്ര സര്‍ക്കാരിനെതിരെ വിജയ് 

എന്നാല്‍, ആ വേദിയില്‍ തികച്ചും അപ്രതീക്ഷിതമായി ഒരു വ്യക്തിയെ കണ്ടത് കോണ്‍ഗ്രസിനെയും ബിജെപിയേയും ഒരേപോലെ ഞെട്ടിച്ചു. അത് മറ്റാരുമായിരുന്നില്ല, മുന്‍ ക്രിക്കറ്റര്‍ യൂസഫ്‌ പത്താന്‍  ആയിരുന്നു. ഇത്തവണ TMC ടിക്കറ്റില്‍ യൂസഫ്‌ പത്താന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്....!! 

Also Read:  Manohar Lal khattar Resigns: രാഷ്ട്രീയ പ്രതിസന്ധി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു 

ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന യൂസഫ് പത്താൻ പശ്ചിമ ബംഗാളിലെ ബഹരംപൂർ മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ്  ഞായറാഴ്ച പ്രഖ്യാപിച്ചത്.  ബഹരംപൂരിൽ നിന്നുള്ള സ്ഥാനാർത്ഥി ഒരു സ്റ്റാർ ക്രിക്കറ്ററാണ്, ടീം ഇന്ത്യയ്‌ക്കായി ദീർഘകാലം കളിച്ചു: യൂസഫ് പത്താൻ,” ഞായറാഴ്ച ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വൻ കരഘോഷങ്ങൾക്കിടയിൽ തൃണമൂൽ നമ്പർ ടു അഭിഷേക് ബാനർജി പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്‍ കരഘോഷത്തോടെയാണ് അണികള്‍ ഏറ്റെടുത്തത്. 

2011 ലോകകപ്പ് ജേതാക്കളായ ടീമിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തുന്ന മൂന്നാമത്തെ താരമാണ് പത്താൻ.  മുന്‍പ്  ഗൗതം ഗംഭീറും ഹർഭജൻ സിങ്ങും രാഷ്ട്രീയത്തില്‍ ചേർന്നിരുന്നു.  എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചു എന്നത് മാത്രമാണ് പശ്ചിമ ബംഗാളുമായി  ബറോഡ ആസ്ഥാനമായുള്ള ക്രിക്കറ്റ് കളിക്കാരനായ  പത്താന്‍റെ ഏക ബന്ധം.

അതേസമയം, ബഹരംപൂർ ലോക്‌സഭാ  മണ്ഡലത്തിൽ സ്ഥാനാര്‍ഥിയായി യൂസഫ് പത്താൻ എത്തിയതോടെ ഞെട്ടിയത് കോണ്‍ഗ്രസ്‌  നേതൃത്വമാണ്. അടുത്തിടെ പശ്ചിമ ബംഗാള്‍ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അധീർ രഞ്ജൻ ചൗധരിയും തൃണമൂൽ കോൺഗ്രസിന്‍റെ  ഉന്നത നേതൃത്വവും തമ്മില്‍ നീണ്ട പോര് നടന്നിരുന്നു. TMC ഇന്ത്യ സഖ്യത്തില്‍ നിന്നും മാറി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനം വ്യക്തമാക്കിയതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര് മുറുകിയിരുന്നു. അതിനിടെയാണ് TMC അടുത്ത ഗെയിം പുറത്തെടുത്തത്.

പശ്ചിമ ബംഗാള്‍ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അധീർ രഞ്ജൻ ചൗധരി തുടര്‍ച്ചയായി 5 തവണ ജയിച്ച മണ്ഡലമാണ് ബഹരംപൂർ ലോക്‌സഭാ മണ്ഡലം. അവിടെ അദ്ദേഹത്തിനെതിരെ യൂസഫ് പത്താനെ ഇറക്കി തൃണമൂല്‍ എല്ലാവരെയും ഞെട്ടിച്ചു. 1999 മുതൽ  ബഹരംപൂർ ലോക്‌സഭാ മണ്ഡലം അധീർ രഞ്ജൻ ചൗധരിയ്ക്കൊപ്പമാണ് നിലകൊള്ളുന്നത്.  

അതേസമയം, തനിക്കെതിരെ TMC ശക്തനായ മുസ്ലീം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്  അധീർ രഞ്ജൻ ചൗധരിയെ ചൊടിപ്പിച്ചിരിയ്ക്കുകയാണ്. കാരണം, യൂസഫ്‌ പത്താന്‍ പ്രശസ്തനായ ക്രിക്കറ്റര്‍. അതിലുപരി മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഗണിതവും ചൗധരിയെ ആശങ്കപ്പെടുത്തുന്നു. 

മുസ്ലീം പ്രാധിനിത്യം കൂടുതല്‍ ഉള്ള മണ്ഡലമാണ് ബഹരംപൂർ ലോക്‌സഭാ മണ്ഡലം. റിപ്പോര്‍ട്ട് അനുസരിച്ച് മണ്ഡലത്തിലെ  52% പേര്‍ മുസ്ലീം വോട്ടര്‍മാര്‍ ആണ്. മുസ്ലീം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ മമതയുടെ തീരുമാനത്തിന്  കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.  
 
2014ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഐപിഎൽ വിജയത്തിൽ നിർണായക പങ്കുവഹിച്ച കളിക്കാരനാണ് പത്താന്‍. തന്‍റെ  തട്ടകത്തിൽ  കടുത്ത മമത വിമർശകനായ അധീറിനെതിരായ  ഏറ്റവും  മികച്ച  തിരഞ്ഞെടുപ്പായിരിക്കാം പത്താൻ എന്ന് തൃണമൂൽ വൃത്തങ്ങൾ വിലയിരുത്തുന്നു.... 

52 ശതമാനം ന്യൂനപക്ഷ വോട്ടർമാരുള്ള ബഹരംപൂർ മണ്ടലത്തില്‍ ഒരു പ്രശസ്ത ക്രിക്കറ്റ് താരവും മുസ്ലീം സ്ഥാനാർത്ഥിയും എത്തുന്നതോടെ  "മുർഷിദാബാദിലെ കോൺഗ്രസ് ശക്തൻ" എന്ന് വിളിക്കപ്പെടുന്നവർക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിക്കാം..... എന്ന് ഒരു തൃണമൂൽ നേതാവ് പറഞ്ഞു.

എന്നാല്‍, ബിജെപിയെ സഹായിക്കാനാണ് തൃണമുൽ പത്താനെ നാമനിർദേശം ചെയ്തതെന്നാണ് അധീർ രഞ്ജൻ ചൗധരിയുടെ ആരോപണം. മമത ബാനർജിക്ക് യൂസഫ് പത്താനെ ആദരിക്കണമെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചില്ല?  ബഹരംപൂർ  മണ്ഡലത്തിലെ മുസ്ലീം വോട്ടുകൾ ഭിന്നിപ്പിക്കുകയും ഹിന്ദുക്കളോട് ബിജെപിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയുമാണ് ഇപ്പോഴത്തെ രാഷ്ട്രീയ സമവാക്യം. തന്നെ തോൽപ്പിക്കാനുള്ള ശ്രമത്തിൽ ബിജെപിയെ വിജയിപ്പിക്കാൻ മമത ബാനർജിക്ക് ഒരു പ്രശ്‌നവുമില്ല,അദ്ദേഹം  പറഞ്ഞു. 

എന്തായാലും യൂസഫ്‌ പത്താന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയതോടെ ബഹരംപൂർ  മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്... 

  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News