നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപിച്ചതോടെ വില കൂടുന്ന വസ്തുക്കൾ എന്തെല്ലാമാകുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർല സീതാരാമൻ വലിയ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. മുൻ വർഷത്തെ ബജറ്റിൽ ടെലിവിഷനുകൾ, സ്മാർട്ട് ഫോണുകൾ, കംപ്രസ്ഡ് ഗ്യാസ്, ചെമ്മീൻ തീറ്റ, ലാബിൽ നിർമിച്ച വജ്രങ്ങൾ തുടങ്ങിയവയുടെ വില കുറച്ചിരുന്നു. സിഗരറ്റ്, വിമാനയാത്ര, തുണിത്തരങ്ങൾ എന്നിവയ്ക്ക് വില വർധിച്ചിരുന്നു.
വില കുറയുന്നവ
സ്വർണത്തിനും വെള്ളിക്കും വില കുറയും.
വസ്ത്രങ്ങളുടെ വില കുറയും.
20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.
മൂന്ന് കാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
മൊബൈൽ ഫോണുകളുടെയും മൊബൈൽ ചാർജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു.
മീൻ തീറ്റ, ചെമ്മീൻ തീറ്റ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചു
തുകൽ ഉത്പന്നങ്ങൾക്ക് വില കുറയും
റെസിസ്റ്ററുകൾ നിർമിക്കുന്നതിനുള്ള ഓക്സിജൻ രഹിത ചെമ്പിൻറെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി
വില കൂടുന്നവ
പ്ലാസ്റ്റിക്കിന്റെ വില ഉയരും. പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് തീരുവ കൂട്ടി. ജീർണിക്കാത്ത പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയർത്തി.
അമോണിയം നൈട്രേറ്റിൻറെ കസ്റ്റംസ് തീരുവ ഉയർത്തി. 10 ശതമാനമായാണ് ഉയർത്തിയത്.
ചില ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഉയർത്തി. 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയത്.
10 ലക്ഷം രൂപയിൽ കൂടുതലുള്ള നോട്ടിഫൈഡ് സാധനങ്ങൾക്ക് ഒരു ശതമാനം ടിസിഎസ് ചുമത്തും.
പിവിസി ഫ്ലക്സ് ബാനറുകൾക്ക് വില വർധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.