ബജറ്റ് പ്രസംഗവും ബജറ്റും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് ചിന്തനീയമായ കാര്യമാണ്. പ്രസംഗം നീണ്ടു പോകുന്നത് വഴി ബജറ്റ് വലുതോ ചെറുതോ എന്ന് പറയാൻ കഴിയില്ല. നീട്ടി കുറുക്കി ബജറ്റ് പ്രസംഗം നടത്തിയവരും ലളിതമായി ബജറ്റ് അവതരിപ്പിച്ചവരും ഇന്ത്യൻ ബജറ്റ് ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. 1947-ൽ ധനമന്ത്രി ആർകെ ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
1947-ൽ നിന്ന് ഇതുവരെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത് നിർമ്മല സീതാരാമനാണ് 2020-ലായിരുന്നു അത് 2 മണിക്കൂർ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിൻറെ ദൈർഘ്യം. എന്നാൽ 2022-ൽ കഷ്ടിച്ച് 1 മണിക്കൂർ 17 മിനിറ്റായിരുന്നു ബജറ്റ് നിർമ്മല സീതാരമൻറെ ബജറ്റ് പ്രസംഗം. ധനമന്ത്രിയായ ശേഷമുള്ള നിർമ്മല സീതാരാമൻറെ ഏറ്റവും ചെറിയ ബജറ്റായിരുന്നു ഇത്.
മുൻ ധനമന്ത്രി ഹിരുഭായ് മുൽജിഭായ് പട്ടേലിൻ്റെ പേരിലാണ് ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം എന്ന റെക്കോർഡുള്ളത്. കേവലം 800 വാക്കിലാണ് അദ്ദേഹം തൻറെ ബജറ്റ് തീർത്തത്. 1977-ൽ ആയിരുന്നു ഇത്.ഏറ്റവും അധികം വാക്കുകളുള്ള ബജറ്റ് പ്രസംഗം നടത്തിയത് മുൻപ്രധാനമന്ത്രി കൂടിയായിരുന്നു മൻമോഹൻ സിങ്ങാണ്. 18,650 വാക്കുകളാണ് 1991-ലെ ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം ഉപയോഗിച്ചത്.
വനിതകളുടെ ബജറ്റ്, പ്രധാനമന്ത്രിമാരുടെയും
2019-ൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ നിർമ്മല സീതാരാമനായിരുന്നു ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത. ഇന്ദിരാഗാന്ധിയായിരുന്നു ഇത്തരത്തിൽ ആദ്യമായി ബജറ്റ അവതരിപ്പിച്ച വനിത. ഇത് 1970-71 കാലഘട്ടത്തിലെ ബജറ്റായിരുന്നു. ധനമന്ത്രിയായിരുന്നു മൊറാർജി ദേശായിയുടെ രാജിയെ തുടർന്നാണ് ഇന്ദിര ഗാന്ധി തന്നെ നേരിട്ട് ബജറ്റ് അവതരിപ്പിച്ചത്. സാധാരാണ മന്ത്രി സഭയിലെ ധനമന്ത്രിയാണ് ഇത്തരത്തിൽ ബജറ്റ് അവതരിപ്പിക്കുന്നതെങ്കിലും ധനമന്ത്രിയുടെ അഭാവത്തിൽ പ്രധാനമന്ത്രിമാർ ചുമതല ഏറ്റെടുക്കാറുണ്ട്. ചരിത്രത്തിലും ഇത് പലവട്ടം ഇടം നേടിയിട്ടുണ്ട്. 1948-ലും സമാനമായി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. അന്നത്തെ ധനമന്ത്രി ടിടി കൃഷ്ണമാചാരി അഴിമതി ആരോപണങ്ങളിൽ കഴിയുമ്പോഴായിരുന്നു ഇത്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.