Viral Video: നിരവധി കല്യാണ വീഡിയോകൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി നമ്മൾ കാണാറുണ്ട്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലൊട്ടാകെയുള്ള വിവാഹ വീഡിയോകൾ ഇത്തരത്തിൽ വൈറലാകാറുണ്ട്. ഓരോ സ്ഥലത്തെയും വിവാഹ ചടങ്ങുകൾ വ്യത്യസ്തമായിരിക്കും. അങ്ങനെ വ്യത്യസ്തത നിറഞ്ഞ ഒരുപാട് കല്യാണ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. അത്തരത്തിലൊരു നോർത്ത് ഇന്ത്യൻ കല്യാണ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
വധുവിന്റെ അമ്മയും സുഹൃത്തുമാണ് വീഡിയോയിലുള്ളത്. ഇരുവരുടെയും വളരെ എനർജെറ്റിക്കായ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. നയ ദൗർ എന്ന ഹിന്ദി ചിത്രത്തിൽ നിന്നുള്ള ഉഡേൻ ജബ് ജബ് സുൽഫെൻ തേരി എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെയ്ക്കുന്നത്. കണ്ടു നിന്നവർ എല്ലാം ഇവരുടെ ഡാൻസ് വളരെയധികം ആസ്വദിക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്.
Also Read: Viral Video : നാഗങ്ങളുടെ പ്രണയ നൃത്തം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
@herbestmoves എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ ചെറിയ ദൈർഘ്യമുള്ള വീഡിയോയ്ക്ക് ഇതിനോടകം നാല് ലക്ഷത്തിനടുത്ത് ലൈക്കുകൾ ലഭിച്ചു. നിരവധി പേർ വീഡിയോ കണ്ടിട്ടുണ്ട്. ഇരുവരുടയെും മനോഹര നൃത്തത്തെ പ്രശംസിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. വധുവിന്റെ അമ്മയുടെ ഡാൻസ് ആണ് എല്ലാവരെയും അമ്പരപ്പിച്ചത്. കാണുന്ന ഓരോരുത്തരുടെയും മുഖത്ത് ഒരു ചെറിയ ചിരി നിറയ്ക്കാൻ ഈ വീഡിയോയ്ക്ക് സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...