Mangal Nakshatra Gochar 2025: പുതുവർഷത്തിൽ ജനുവരി 12 ന് രാത്രി 11:52 ന് ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ മേടമുൾപ്പെടെയുള്ള 3 രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടവും പുരോഗതിയും ഉണ്ടാകും.
Mangal Nakshatra Transit 2025: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഒരു നിശ്ചിത കാലയളവിനുശേഷം രാശിചിഹ്നം മാറാറുണ്ട്, ഇത് എല്ലാ രാശിചിഹ്നങ്ങളിലെയും ആളുകളുടെ ഏതെങ്കിലും തരത്തിൽ ബാധിക്കാറുമുണ്ട്.
Mangal Nakshatra Transit 2025: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഒരു നിശ്ചിത കാലയളവിനുശേഷം രാശിചിഹ്നം മാറാറുണ്ട്, ഇത് എല്ലാ രാശിചിഹ്നങ്ങളിലെയും ആളുകളുടെ ഏതെങ്കിലും തരത്തിൽ ബാധിക്കാറുമുണ്ട്.
വേദ ജ്യോതിഷ പ്രകാരം 45 ദിവസങ്ങൾക്ക് ശേഷം ചൊവ്വ അതിൻ്റെ രാശി മാറ്റാറുണ്ട്. അതുപോലെ ഒരു നിശ്ചിത കാലയളവിനുശേഷം ചൊവ്വ നക്ഷത്ര മാറ്റവും നടത്താറുണ്ട്. ,പുതുവർഷത്തിൽ ജനുവരി 12-ന്, രാത്രി 11:52 ന് ചൊവ്വ പുണർതം നക്ഷത്രത്തിൽ പ്രവേശിക്കും.
വ്യാഴത്തിൻ്റെ നക്ഷത്രത്തിലേക്കുള്ള ചൊവ്വ പ്രവേശനം ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ നൽകും. പുണർതം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ഏതൊക്കെ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം...
27 നക്ഷത്രങ്ങളിൽ ഏഴാമത്തെ നക്ഷത്രമാണ് പുണർതം നക്ഷത്രം. ഈ രാശിയുടെ അധിപൻ വ്യാഴവും അതിൻ്റെ രാശി മിഥുനവുമാണ്. വ്യാഴവും ചൊവ്വയും പരസ്പരം ശത്രു ഗ്രഹങ്ങളാണെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് വലിയ ഗുണം ലഭിക്കും. 2025 ഏപ്രിൽ 12 വരെ ചൊവ്വ ഇതേ രാശിയിൽ തുടരും
മേടം (Aries): ചൊവ്വ പുണർതം നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ഇവർക്ക് നേട്ടങ്ങൾ നൽകും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ചൊവ്വ പ്രവേശിക്കുന്നത്. ഇതിലൂടെ ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ, കരിയർ മേഖലയിൽ ധാരാളം നേട്ടങ്ങൾ, കഠിനാധ്വാനത്തിൻ്റെയും പരിശ്രമത്തിൻ്റെയും ഫലം ലഭിച്ചേക്കാം. ബിസിനസിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, അനാവശ്യ ചെലവുകൾ ഉണ്ടാകും. ആരോഗ്യകാര്യത്തിൽ അൽപം ജാഗ്രത പുലർത്തുക
ചിങ്ങം (Leo): പുണർതം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ഇവർക്ക് ഗുണം നൽകും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ പ്രവേശിക്കുന്നത്. അതിലൂടെ ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. ഒപ്പം ധാരാളം സാമ്പത്തിക നേട്ടങ്ങൾ, പുതിയ തൊഴിലവസരങ്ങൾ ലഭ്യമായേക്കാം, സ്ഥാനക്കയറ്റത്തോടൊപ്പം പുരോഗതിക്കും സാധ്യത. ബിസിനസ്സ് മേഖലയിലും നേട്ടങ്ങൾ, സാമ്പത്തിക നേട്ടത്തിനും സാധ്യത
കുംഭം (Aquarius): ചൊവ്വയുടെ പുണർതം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ചൊവ്വ വസിക്കുന്നത്. ഇവർക്ക് കരിയറിൽ ധാരാളം നേട്ടങ്ങൾ, സ്ഥാനക്കയറ്റം, ബിസിനസ് മേഖലയിൽ ലാഭം, പൂർവിക സ്വത്തുക്കൾ ലഭിക്കാനുള്ള സാധ്യത, കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)