ആളുകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളത് വിഡിയോകൾ കാണാനാണ്. അതിനാൽ തന്നെ ദിനംപ്രതി ആയിരകണക്കിന് വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യാറുമുണ്ട്. ഇതിൽ തന്നെ മൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ദിനവും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആഗ്രഹവും അതിനോടൊപ്പം അവയുടെ സ്വഭാവം മനസിലാക്കാൻ സാധിക്കാത്തതുമാണ് ഇത്തരം വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകളുടെ വിരസമായ ജീവിതത്തിലെ ടെൻഷനും ഉത്കണ്ഠയും ഒക്കെ കുറയ്ക്കാനും സഹായിക്കാറുണ്ട്.
ഇപ്പോൾ ഒരു കോഴിയുടെയും ഒരു എലിയുടെയും വഴക്കിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എലിയും കോഴിയും നേർക്ക് നേർ നിന്ന് പൊരുതുന്നത് കണ്ട് ആളുകൾ അന്തംവിട്ടിരിക്കുകയാണ്. നമ്മുടെയൊക്കെ വീടുകളിൽ വളർത്തുന്ന പക്ഷികളാണ് കോഴികൾ. കൂടാതെ കോഴികൾക്ക് അധികം ദൂരം പറക്കാനും മറ്റും കഴിയല്ലെന്നും നമ്മുക്ക് നന്നായി അറിയാം. കോഴികൾ നിലത്തൂടെ നടക്കുകയും ഓടുകയും ചെറിയ ദൂരങ്ങളിൽ പറക്കുകയും ചെയ്യുന്നതാണ് പതിവ്. 16 മുതൽ 18 മാസം വരെ പ്രായം ആകുമ്പോഴാണ് കോഴികൾ മുട്ടയിടാൻ ആരംഭിക്കുന്നത്. ഇപ്പോൾ ഒരു കോഴിയും എലിയും തമ്മിലുള്ള വഴക്കിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
എംബി ഗെയിമിങ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഒരു കോഴിയെയും കോഴിയെ ആക്രമിക്കാൻ വരുന്ന ഒരു എലിയെയും വീഡിയോയിൽ കാണാം. കോഴി എലിയെ കൊത്തുമ്പോൾ എലി തിരിച്ച് ആക്രമിക്കുന്നുണ്ട്. എന്നാൽ കോഴിയുടെ ആക്രമണത്തിൽ എലിക്ക് പിടിച്ച് നിൽക്കാൻ ആകുന്നില്ല. അതിനോടൊപ്പം തന്നെ മറ്റൊരു കോഴിയും എത്തുന്നുണ്ട്. ഒടുവിൽ എലി പരാജയം സമ്മതിക്കുകയാണ്. ഇതിനോടകം തന്നെ 7.2 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടുക്കഴിഞ്ഞത്. നിരവധി പേർ വീഡിയോയ്ക്ക് കമ്മെന്റുമായും എത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...