ട്രോളി ബാഗിൽ കാമുകിയെ ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം; പിടികൂടി ഹോസ്റ്റൽ വാർഡൻ

കർണാടകയിലെ മണിപ്പാലിലെ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രിയോട് കൂടിയായിരുന്നു സംഭവം. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 04:33 PM IST
  • കർണാടകയിലെ മണിപ്പാലിലെ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രിയോട് കൂടിയായിരുന്നു സംഭവം.
  • ഹോസ്റ്റലിന് അകത്തെത്തിക്കുന്നതിന് മുമ്പ് ഹോസ്റ്റൽ വാർഡൻ പിടികൂടുകയായിരുന്നു.
  • വലുപ്പമേറിയ ട്രോളി ബാഗുമായി ഹോസ്റ്റലിൽ എത്തിയതാണ് വാർഡനിൽ സംശയം ഉണ്ടാക്കിയത്.
  • അതിനാൽ തന്നെ ഇത്ര വലിയ ബാഗ് എന്തിനാണെന്ന് വാർഡൻ അന്വേഷിച്ചു. താൻ ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങളാണെന്നാണ് വിദ്യാർഥി മറുപടി നൽകിയത്.
ട്രോളി ബാഗിൽ കാമുകിയെ ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം; പിടികൂടി ഹോസ്റ്റൽ വാർഡൻ

Manipal : കാമുകിയെ ട്രോളി ബാഗിൽ കയറ്റി ഹോസ്റ്റലിൽ എത്തിക്കാൻ ശ്രമിച്ച വിദ്യർഥിയെ ഹോസ്റ്റൽ വാർഡൻ പിടികൂടി. കർണാടകയിലെ മണിപ്പാലിലെ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രിയോട് കൂടിയായിരുന്നു സംഭവം. ഹോസ്റ്റലിന് അകത്തെത്തിക്കുന്നതിന് മുമ്പ് ഹോസ്റ്റൽ വാർഡൻ  പിടികൂടുകയായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് വളരെ വലുപ്പമേറിയ ട്രോളി ബാഗുമായി ഹോസ്റ്റലിൽ എത്തിയതാണ് വാർഡനിൽ സംശയം ഉണ്ടാക്കിയത്. അതിനാൽ തന്നെ ഇത്ര വലിയ ബാഗ് എന്തിനാണെന്ന് വാർഡൻ അന്വേഷിച്ചു. താൻ ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങളാണെന്നാണ് വിദ്യാർഥി മറുപടി നൽകിയത്.

ALSO READ: Higher Secondary Exam Manual : ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കി; മാറ്റം 17 വർഷങ്ങൾക്ക് ശേഷം

ചോദ്യങ്ങൾക്ക് വളരെ ചെറിയ ശബ്ദത്തിൽ മറുപടി നൽകിയതും വാർഡനിൽ സംശയം ഉണ്ടാക്കി. ഇതിനെ തുടർന്ന് വാർഡൻ ബാഗ് പരിശോധിക്കുകയായിരുന്നു. എന്നാൽ പരിശോധിക്കാൻ അനുവദിക്കാതെ നിരവധി തവണ വിദ്യാർഥി വാർഡനെ തടയാൻ ശ്രമിച്ചു. പെട്ടന്ന് പൊട്ടുന്നതാണെന്ന് പറഞ്ഞാണ് വിദ്യാർഥി വാർഡനെ തടഞ്ഞത്.

ALSO READ: M Sivasankar : "സ്വപ്ന ചതിക്കുമെന്ന് കരുതിയില്ല"; "മുഖ്യമന്ത്രിയെ കേസിൽപ്പെടുത്താൻ ശ്രമം നടന്നു"; ശിവശങ്കറിന്റെ ഒളിയമ്പ് ആരെ രക്ഷിക്കാൻ?

ട്രോളി ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ  ബാഗിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന പെൺകുട്ടിയെയാണ് കണ്ടെത്തിയത്. ഇവരുടെ പ്ലാനുകൾ ആദ്യം മുതൽ തന്നെ ശ്രദ്ധിച്ചിരുന്ന മറ്റൊരു വിദ്യാർഥി പെൺകുട്ടി ഇവരുടെ കോളേജിലെ തന്നെ വിദ്യാർഥിനിയും നർത്തകിയുമാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതുവരെയും കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News