മുംബൈ : പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് അടിയന്തര സർവീസുകൾക്കും ലഭിക്കുന്ന വ്യാജ ഫോൺ വിളികൾ എണ്ണി തീർക്കാൻ സാധിക്കുന്നതല്ല. ബോംബ് വെച്ചിട്ടുണ്ടെന്ന് ഒരു തമാശയ്ക്ക് വിളിച്ച് പോലീസിനെ മറ്റും അറിയിക്കുമ്പോൾ അത് വരുത്തി വെക്കുന്ന കഷ്ടത പറഞ്ഞാൽ തീരാത്തതാണ്. മുംബൈ പോലെയുള്ള മെട്രോ നഗരത്തിൽ ഇത്തരത്തിലുള്ള വ്യാജ ഫോൺ വിളികൾ സൃഷ്ടിക്കുന്ന വലിയ പ്രശ്നങ്ങളാണ്.
ഈ കഴിഞ്ഞ വ്യാഴാഴ്ച മുംബൈ പോലീസിന് ഒരു വ്യാജ ബോംബ് ഭീഷിണി ലഭിച്ചു. മുംബൈ പോലീസിന്റെ ഹെൽപ് ലൈൻ നമ്പറിലേക്ക് വന്ന വ്യാജ സന്ദേശം അന്വേഷിച്ച് പോയപ്പോൾ ഫോൺ വിളിച്ചത് പത്ത് വയസുകാരൻ. എന്നാൽ ആ പത്ത് വയസുകാരൻ ശാരീരികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കിടക്ക രോഗിയും കൂടിയാണ്. അടുത്തിടെ കണ്ട ചില ക്രൈം ഷോകളുടെ പശ്ചാത്തലത്തിലാണ് കുട്ടി വ്യാജ ബോംബ് സന്ദേശം നൽകിയതെന്ന് പോലീസ് പറഞ്ഞു.
ALSO READ : ഇന്ത്യക്കാർ എന്താണ് തങ്ങളുടെ സ്മാർട്ട്ഫോണിൽ ഏറ്റവും കൂടുതൽ കാണുന്നത്..? പഠന റിപ്പോർട്ട് പുറത്ത്
മുംബൈ ഛത്രപതി ശിവജി അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടാനുള്ള വിമാനത്തിൽ ബോംബ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് നഗരത്തിന്റെ കന്ദ്രീകൃത അടിയന്തര ഹെൽപ്പ് ലൈനിൽ വിളിച്ച് കുട്ടി പറഞ്ഞത്. അടുത്ത പത്ത് മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന വിമാനത്തിലാണ് ബോംബ് ഘടിപ്പിച്ചിട്ടുള്ളത് എന്നാണ് കുട്ടി നൽകിയ സന്ദേശം. ഇത് ലഭിച്ചതിന് പിന്നാലെ പോലീസ് വിമാനത്താവളത്തിലെ സുരക്ഷ വർധിപ്പിക്കുകയും ലഭിച്ച ഫോൺ വിളിയുടെ വാസ്തവമെന്താണെന്ന് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ ലഭിച്ച സന്ദേശം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.
മുംബൈയിലെ സത്ര മേഖയിൽ നിന്നുമാണ് ഫോൺ വിളി ലഭിച്ചത്. കിടക്ക രോഗിയായ പത്ത് വയസുകാരനായ കുട്ടി തന്റെ പിതാവിന്റെ ഫോണിൽ നിന്നുമാണ് വ്യാജ സന്ദേശം നൽകിയത്. തുടർന്ന് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും ഇനിയും ഇതുപോലെ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശം നൽകി.
കണക്കുകൾ പ്രകാരം വർഷത്തിൽ മുംബൈ പോലീസിന് സമാനമായ 25 ഓളം ഫോൺ വിളികളാണ് ലഭിക്കുന്നത്. മാനസിക പിരുമുറക്കം, മറ്റ് മാനസിക പ്രശ്നങ്ങൾ, തൊഴിൽ ഇല്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തര വ്യാജ ഫോൺ വിളികൾക്ക് ചിലർ പ്രചോദിപ്പിക്കുന്നത്. സാധാരണയായി ഇത്തരം വ്യാജ ഫോൺ വിളികൾ നടത്തുന്നവർക്കെതിരെ പോലീസ് കേസെടുക്കുകയാണ് പതിവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...