Kolkata: അടുത്ത വര്‍ഷം പശ്ചിമ ബംഗാളില്‍ നിയമ സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധികാരമോഹികളായ നേതാക്കള്‍ പാര്‍ട്ടി മാറുന്ന തിരക്കിലാണ്...
കഴിഞ്ഞ ദിവസ൦ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ (Amit Shah) ദ്വിദിന സന്ദര്‍ശനത്തില്‍ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് (Trinamool Congress), സിപിഎം നേതാക്കളാണ് പാര്‍ട്ടി വിട്ട് BJPയില്‍ ചേര്‍ന്നത്.
എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ട് BJPയില്‍ ചേര്‍ന്നപ്പോള്‍ ഒഴുക്കിന് വിപരീതമായി BJP MP യായ സൗമിത്ര ഖാന്റെ (Soumitra Khan) പത്നി സുജാത മണ്ഡല് (Sujata Mandal) ഒദ്യോഗികമായി തൃണമൂല്‍ കോണ്‍ഗ്രസിൽ (TMC) ചേര്‍ന്നു. തിങ്കളാഴ്ചയാണ് അവര്‍ BJP വിട്ട് TMCയില്‍ ചേര്‍ന്നത്. ഭരണകക്ഷി എംപി സൗഗത് റോയിയുടെ സാന്നിധ്യത്തിലാണ് സുജാത മണ്ഡല് TMCയിൽ ചേർന്നത്.
അവസരവാദികൾക്കും അപരാധികള്‍ക്കും BJPയിൽ സ്ഥാനം ലഭിക്കുന്നുണ്ടെന്ന് TMCയിൽ ചേർന്നശേഷം സുജാത ആരോപിച്ചു. BJPയില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലെന്നും അവര്‍ പറഞ്ഞു. കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകർക്ക് ബിജെപി നേതൃത്വം അർഹമായ പ്രാധാന്യം നൽകുന്നില്ലെന്നും അവര്‍ ആരോപിച്ചു.
അതേസമയം, BJP MP സൗമിത്ര ഖാന് വിവാഹ മോചനത്തിന് നോട്ടീസ് നല്‍കുമെന്ന് മുന്നറിയിപ്പ് നല്കി. രണ്ട് വര്‍ഷം മുന്‍പാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായിരുന്ന സൗമിത്ര ഖാന് പാര്‍ട്ടി വിട്ട് BJPയില്‍ ചേര്‍ന്നത്. പേരുകൊണ്ട് മുസ്ലീം എങ്കിലും തികഞ്ഞ ഹൈന്ദവനാണ് സൗമിത്ര ഖാന്. ഇദ്ദേഹം BJP ടിക്കറ്റില്‍ MPയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ BJPയുടെ ഏക മുസ്ലീം ലോകസഭാംഗമായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു...!!
Also read: തൃണമൂൽ കോൺഗ്രസ് ലീഡർ സുവേന്ദുവിനൊപ്പം 9 എംഎൽഎമാർ ബിജെപിയിൽ
അടുത്തിടെ നേതാക്കളുടെ കുത്തൊഴുക്കാണ് BJPയിലേയ്ക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസം അമിത് ഷാ നയിച്ച റാലിയോടനുബന്ധിച്ച് ഒരു TMC MPയും 11 എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഇതുവരെ ഒരു എംപി ഉൾപ്പെടെ 34 ടിഎംസി നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. ഇവരെ കൂടാതെ രണ്ട് സി.പി.ഐ (എം), ഒരു സി.പി.ഐ, ഒരു കോൺഗ്രസ് എം.എൽ.എ എന്നിവരും ബിജെപിക്യാമ്പിൽ എത്തി.
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy