Mukesh Ambani’s Salary: മുകേഷ് അംബാനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശമ്പളം എത്രയെന്നറിയുമോ?

രാജ്യത്തെ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ പ്രതിമാസ ശമ്പളം ഒരു പക്ഷെ  നിങ്ങളെ അത്ഭുതപ്പെടുത്തും. 2021-22 സാമ്പത്തിക വർഷത്തിലും അദ്ദേഹം കൈപ്പറ്റിയത്  2020-21 സാമ്പത്തിക വർഷത്തിലെ അതേ പ്രതിഫലമാണ്...!! 

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 10:13 PM IST
  • റിലയൻസ് അതിന്‍റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ, 2020-21 സാമ്പത്തിക വർഷത്തിലെ അംബാനിയുടെ പ്രതിഫലം 'പൂജ്യം' ആണെന്നാണ് വ്യക്തമാക്കിയിരിയ്ക്കുന്നത്.
Mukesh Ambani’s Salary: മുകേഷ് അംബാനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശമ്പളം എത്രയെന്നറിയുമോ?

Mumbai: രാജ്യത്തെ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ പ്രതിമാസ ശമ്പളം ഒരു പക്ഷെ  നിങ്ങളെ അത്ഭുതപ്പെടുത്തും. 2021-22 സാമ്പത്തിക വർഷത്തിലും അദ്ദേഹം കൈപ്പറ്റിയത്  2020-21 സാമ്പത്തിക വർഷത്തിലെ അതേ പ്രതിഫലമാണ്...!! 

തന്‍റെ പ്രധാന സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും  അദ്ദേഹം ശമ്പളം കൈപ്പറ്റിയില്ല. കൊറോണ മഹാമാരി ബിസിനസിനെയും സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചതിന്‍റെ വെളിച്ചത്തിൽ അദ്ദേഹം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്വമേധയാ പ്രതിഫലം ഉപേക്ഷിച്ചിരുന്നു. പിന്നീട് 2021-22 സാമ്പത്തിക വർഷത്തിലും അദ്ദേഹം അത് തുടരുകയായിരുന്നു.  

Also Read:  Bihar Politics: ബീഹാറിൽ BJP-JD(U) സഖ്യത്തില്‍ വിള്ളല്‍? നിതീഷ് കുമാറും സോണിയ ഗാന്ധിയും തമ്മിൽ നിര്‍ണ്ണായക ചർച്ച

റിലയൻസ് അതിന്‍റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ, 2020-21 സാമ്പത്തിക വർഷത്തിലെ അംബാനിയുടെ പ്രതിഫലം 'പൂജ്യം' ആണെന്നാണ് വ്യക്തമാക്കിയിരിയ്ക്കുന്നത്.   

2020 ജൂണിലാണ് റിലയൻസ് ഇൻഡസ്ട്രീസിന്‍റെ  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി 2020-21 വർഷത്തേക്കുള്ള തന്‍റെ ശമ്പളം ഉപേക്ഷിക്കാൻ സ്വമേധയാ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. പിന്നീട് 2021-22 വർഷത്തിലും അദ്ദേഹം തന്‍റെ ശമ്പളം ഉപേക്ഷിക്കുന്നത് തുടർന്നു. ഈ രണ്ട് വർഷങ്ങളിലും, ചെയർമാനായും മാനേജിംഗ് ഡയറക്ടറായും തന്‍റെ റോളിനായി റിലയൻസിൽ നിന്ന് അലവൻസുകളോ മറ്റ് ആനുകൂല്യങ്ങളോ അംബാനി പ്രയോജനപ്പെടുത്തിയില്ല.

2008-09 മുതൽ അദ്ദേഹത്തിന്‍റെ ശമ്പളം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു.  2019-20 സാമ്പത്തിക വര്‍ഷം വരെ ഇത് തുടര്‍ന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News