SC on BBC Documentary Ban: ബിബിസി ഡോക്യുമെന്‍ററി വിലക്ക്, മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച്ച സമയം

SC on BBC Documentary Ban: ഡോക്യുമെന്‍ററി പബ്ലിക് ഡൊമെയ്‌നിൽ നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവിന്‍റെ യഥാർത്ഥ രേഖകൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 04:41 PM IST
  • ഡോക്യുമെന്‍ററി പബ്ലിക് ഡൊമെയ്‌നിൽ നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവിന്‍റെ യഥാർത്ഥ രേഖകൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
SC on BBC Documentary Ban: ബിബിസി ഡോക്യുമെന്‍ററി വിലക്ക്, മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച്ച സമയം

New Delhi: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട BBC ഡോക്യുമെന്‍ററി സെൻസർ ചെയ്യുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. പ്രതികരണം അറിയിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മൂന്നാഴ്ച്ച സമയമാണ്  കോടതി അനുവദിച്ചിരിയ്ക്കുന്നത്.   

ബിബിസി ഡോക്യുമെന്‍ററി നിരോധനത്തിനെതിരായ ഹർജികള്‍ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഡോക്യുമെന്‍ററി പബ്ലിക് ഡൊമെയ്‌നിൽ നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവിന്‍റെ യഥാർത്ഥ രേഖകൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കൂടാതെ ബിബിസി ഡോക്യുമെന്‍ററി  കേന്ദ്ര സര്‍ക്കാര്‍  നിരോധിച്ചെങ്കിലും ജനങ്ങൾ അത്  കാണുന്നു എന്ന വസ്തുതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സർവകലാശാലകളിലെ പ്രശ്നങ്ങൾ മറ്റൊരു വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കേസ് ഏപ്രിലിൽ വീണ്ടും പരിഗണിക്കും.

Also Read:  Viral News: ജാതി സർട്ടിഫിക്കറ്റിന് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിച്ച്‌ നായ...!! 

 ബിബിസി ഡോക്യുമെന്‍ററി നിരോധനത്തിനെതിരായ രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം, മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ എം.പി. മഹുവ മോയിത്ര എന്നിവരുടേതായിരുന്നു ആദ്യ ഹർജി. അഭിഭാഷകനായ എം.എല്‍.ശര്‍മ സമര്‍പ്പിച്ചതാണ്  രണ്ടാമത്ത  ഹര്‍ജി.  

കഴിഞ്ഞ ജനുവരി 21 ന്, വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ പങ്കിടുന്ന ഒന്നിലധികം യൂട്യൂബ് വീഡിയോകളും ട്വിറ്റർ പോസ്റ്റുകളും തടയാൻ കേന്ദ്രം നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതേസമയം,   ഡോക്യുമെന്‍ററി വിലക്കിനെതിരായ ഹർജികളിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണ് ഇത്തരം ഹർജികൾ എന്നായിരുന്നു നിയമമന്ത്രി അഭിപ്രായപ്പെട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News