Viral News: ജാതി സർട്ടിഫിക്കറ്റിന് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിച്ച്‌ നായ...!!

Viral News:  സർക്കിൾ ഓഫീസിൽ ജാതി സര്‍ട്ടിഫിക്കറ്റ് നേടാനായി അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നത് മറ്റാരുമല്ല, ടോമി എന്ന് പേരുള്ള ഒരു നായയാണ്. കൂടാതെ എല്ലാ വിവരങ്ങളും അപേക്ഷയില്‍ നല്‍കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 04:02 PM IST
  • സർക്കിൾ ഓഫീസിൽ ജാതി സര്‍ട്ടിഫിക്കറ്റ് നേടാനായി അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നത് മറ്റാരുമല്ല, ടോമി എന്ന് പേരുള്ള ഒരു നായയാണ്. കൂടാതെ എല്ലാ വിവരങ്ങളും അപേക്ഷയില്‍ നല്‍കിയിട്ടുണ്ട്
Viral News: ജാതി സർട്ടിഫിക്കറ്റിന് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിച്ച്‌ നായ...!!

Viral News: ഒദ്യോഗിക ആവശ്യങ്ങള്‍ക്കായി ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരെ നമുക്കറിയാം, എന്നാല്‍ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിചിത്രമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ബീഹാറിലെ ഗയ ജില്ലയിലെ ഗുരാരു ബ്ലോക്കിലെ സർക്കിൾ ഓഫീസിൽനിന്നും പുറത്തു വരുന്നത്.

സർക്കിൾ ഓഫീസിൽ ജാതി സര്‍ട്ടിഫിക്കറ്റ് നേടാനായി അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നത് മറ്റാരുമല്ല, ടോമി എന്ന് പേരുള്ള ഒരു നായയാണ്. ജാതി സർട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച വിചിത്രമായ ഈ അപേക്ഷ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണത്തിന് ശേഷം റദ്ദാക്കിയെങ്കിലും ഈ ആപ്ലിക്കേഷൻ വളരെയധികം ചർച്ച ചെയ്യപ്പെടുകയാണ്.

Also Read:  Viral: പരീക്ഷാഹാളില്‍ 500 പെണ്‍കുട്ടികള്‍ക്കിടെയില്‍  ഒരു ആണ്‍കുട്ടി...! പിന്നീട് സംഭവിച്ചത്

എല്ലാ വിവരങ്ങളും നല്‍കിയാണ്‌ ജാതി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നത്.   അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിയ്ക്കുന്ന ആധാറിൽ നായയുടെ ചിത്രം നല്‍കിയിട്ടുണ്ട്. കൂടാതെ,  അപേക്ഷയിൽ അപേക്ഷകന്‍റെ പേര് ടോമി, അച്ഛന്‍റെ പേര് ഷേരു, അമ്മയുടെ പേര് ജിന്നി, ലിംഗഭേദം പുരുഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകൻ തന്‍റെ വിലാസമായി വില്ലേജ് പാണ്ഡേപോഖർ, പഞ്ചായത്ത് റൗണ, വാർഡ് നമ്പർ 13, സർക്കിൾ ഗുരാരു, താനാ കൊഞ്ച് എന്നിവയും  എഴുതിയിട്ടുണ്ട്.

അപേക്ഷാ ഫോമിനൊപ്പം നൽകിയ ആധാർ കാർഡിൽ നായയുടെ ചിത്രവും 993460458271 എന്ന ആധാർ നമ്പറും നല്‍കിയിട്ടുണ്ട്.  അപേക്ഷയിൽ, അപേക്ഷകൻ പ്രൊഫഷണൽ വിദ്യാർത്ഥി, ജാതി മരപ്പണിക്കാരൻ, ജാതി സീരിയൽ നമ്പർ- 113, ജനനത്തീയതി-14 ഏപ്രിൽ 2022  എന്നിങ്ങനെയും  എഴുതിയിട്ടുണ്ട്. ജാതിയിൽ അങ്ങേയറ്റം പിന്നാക്ക വിഭാഗം (പട്ടിക 1) എന്ന വിഭാഗം എഴുതിയിട്ടുണ്ട്.

ജനുവരി 24 നാണ് ജാതി സർട്ടിഫിക്കറ്റിനായി ഈ വിചിത്ര ഓൺലൈൻ അപേക്ഷ നൽകിയതെന്ന് സർക്കിൾ ഓഫീസ് അറിയിച്ചു. ഈ അപേക്ഷ ഉദ്യോഗസ്‌ഥരില്‍ അമ്പരപ്പ് സൃഷ്ടിച്ചുവെങ്കിലും പിന്നീട് അന്വേഷണത്തിനൊടുവിൽ ഈ അപേക്ഷ റദ്ദാക്കി. അന്വേഷണത്തിൽ ആധാർ കാർഡും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

അപേക്ഷയ്‌ക്കൊപ്പം നൽകിയ മൊബൈൽ നമ്പർ ഡയൽ ചെയ്യുമ്പോൾ ട്രൂകോളറിൽ രാജ ബാബു എന്നാണ് പേര് കാണിയ്ക്കുന്നത് എന്ന്  ഗുരാരു സോണൽ ഓഫീസർ സഞ്ജീവ് കുമാർ ത്രിവേദി പറഞ്ഞു. ഈ വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്‌.  ഇയാളെ കണ്ടെത്തിയ ശേഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
 
ബീഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടക്കുന്ന അവസരത്തിലാണ് ഇത്തരമൊരു അപേക്ഷ എത്തുന്നത്‌ എന്നത് ശ്രദ്ധേയമാണ്. 
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News