India-Maldives Row : മാലി മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപം നടത്തിയതിന് പിന്നാലെ കനത്ത തിരിച്ചടിയാണ് മാലിദ്വീപ് നേരിടുന്നത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പല പ്രമുഖരും മാലിദ്വീപിൽ തങ്ങൾ അവധി ആഘോഷിക്കാൻ പോകില്ലയെന്നും വ്യക്തമാക്കി. പകരം ലക്ഷദ്വീപ് പോലെ ഇന്ത്യയിൽ തന്നെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ തങ്ങൾ അവധി ആഘോഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ലക്ഷദ്വീപിന്റെ ടൂറിസം സാധ്യത മറ്റൊരു തലത്തിലേക്കാണ് ഉയരുന്നത്. നിരവധി പേർ ലക്ഷദ്വീപിലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ്.
അതേസമയം ലക്ഷദ്വീപിലേക്ക് എത്തിച്ചേരാൻ ഒരുപാട് കടമ്പകളും യാത്രദൈർഘ്യമുള്ളതിനാൽ അതിന് വേണ്ടിയുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇന്ത്യ. ഇതിനായി ദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാൻ ഒരുങ്ങുകയാണ്. മിനിക്കോയി ദ്വീപിൽ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ മിലിട്ടറിയുടെ വിമാനത്താവളം സജ്ജമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. ഇവിടെ യാത്ര-ചരക്ക് വിമാന സർവീസിനുള്ള സൗകര്യം കേന്ദ്രം ഉറപ്പ് വരുത്തും. മിലിട്ടറിയുടെയും ഫൈറ്റർ ജെറ്റകുകൾ കൈകാര്യം ചെയ്യുന്നതിനും ഒപ്പം കൊമേഴ്ഷ്യൽ വിമാന സർവീസിനുമായി ഒരു സംയുക്ത വിമാനത്താവളം പണി കഴിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങളായി മിനിക്കോയി ദ്വീപിൽ വിമാനത്താവളം അല്ലെങ്കിൽ എയർബേസ് നിർമിക്കാനുള്ള പദ്ധതി കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ പദ്ധതി വേഗം തീർപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സേനയ്ക്ക് അറബിക്കടലിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും നീക്കങ്ങൾ ഈ എയർ ബേസിൽ നിന്നും നിരീക്ഷിക്കാൻ സാധിക്കുന്നതാണ്. അടുത്തിടെ കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണവും കടക്കൊള്ളക്കാരുടെ ആക്രമണവും തുടങ്ങിയവയും ലക്ഷദ്വീപിൽ എയർബേസ് നിർമിക്കുന്നതിന് പ്രധാന കാരണമായി പ്രതിരോധ മന്ത്രാലയം മുന്നോട്ടുവെക്കുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് ആദ്യമായി മിനിക്കോയിൽ ഒരു എയർബേസ് സ്ഥാപിക്കാൻ പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചത്.
മിനിക്കോയിൽ വിമാനത്താവളം വന്നാൽ ലക്ഷദ്വീപിന്റെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവാണ് ലഭിക്കുക. ലക്ഷദ്വീപിൽ ആകെയുള്ള വിമാനത്താവളം അഗത്തി ദ്വീപിലാണ്. എന്നാൽ അവിടെ ചെറിയ വിമാനങ്ങൾക്ക് മാത്രം ഇറങ്ങാൻ സാധിക്കൂ. ലക്ഷദ്വീപിലേക്കുള്ള മിക്ക യാത്രികരും കൊച്ചിയിൽ എത്തി കപ്പിൽ മാർഗം 14-18 മണിക്കൂർ യാത്ര ചെയ്താണ് ലക്ഷദ്വീപിലേക്ക് എത്തിച്ചേരുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് ശേഷം ദ്വീപിലെ ടൂറിസം മേഖലയ്ക്ക് ഇത്രകണ്ട ചർച്ചയാകാൻ തുടങ്ങിയത്. ലക്ഷദ്വീപിൽ നിന്നുള്ള മോദിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നതോടെ മാലിദ്വീപിലെ മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തി. ഇതോടെ മാലിദ്വീപിന് മുകളിലായി ഇന്ത്യ ലക്ഷദ്വീപിന്റെ ടൂറിസം സാധ്യത ഉയർത്തിക്കാട്ടാൻ ശ്രമം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.