New Delhi : രാജ്യത്ത് അനിയന്ത്രണവിധേയമായി വ്യാപിക്കുന്ന കോവിഡ് രണ്ടാം തരംഗത്തെ (Covid Second Wave) തുടർന്ന് ഏപ്രിൽ നടത്താനിരുന്ന Joint Entrance Examination (JEE Main) 2021 പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27 മുതൽ 30 വരെ നടത്താനായിരുന്ന കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് (National Testing Agency) പരീക്ഷ മാറ്റിവെച്ച വിവരം അറിയിച്ചത്.
എൻടിഎ അറിയിച്ച വിവിരം സ്ഥിരീകരിച്ചു കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ് വകുപ്പ് മന്ത്രി രമേശ്. പൊഖ്രായൽ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
ALSO READ : NEET PG Exams 2021 : കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് നീറ്റ് പീജി എൻട്രൻസ് പരീക്ഷകൾ മാറ്റിവെച്ചു
Announcement
Given the current #covid19 situation, I have advised @DG_NTA to postpone the JEE (Main) – 2021 April Session.I would like to reiterate that safety of our students & their academic career are @EduMinOfIndia's and my prime concerns right now. pic.twitter.com/Pe3qC2hy8T
— Dr. Ramesh Pokhriyal Nishank (@DrRPNishank) April 18, 2021
മാറ്റിവെച്ച് ജെഇഇ (മെയിൻ) 2021 പരീക്ഷയുടെ തീയതി പിന്നീട് കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പെങ്കിലും അറയിക്കുമെന്ന് മന്ത്രി ട്വീറ്റിലൂടെ ഉറപ്പ് നൽകി.
ALSO READ : CBSE Board Exams 2021 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, 12-ാം ക്ലസ് പരീക്ഷകൾ പിന്നീട് നടത്തും
ഇന്ത്യയിൽ കോവിഡ് പിടിച്ചുകെട്ടാൻ സാധിക്കാത്തവിധം വളരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അധീനതിയിലുള്ള പല പരീക്ഷകൾ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്തു.
ALSO READ : SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന നീറ്റ് പിജി പരീക്ഷയും മാറ്റിവെച്ചു. അതേസമയം കേരളത്തിൽ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുമ്പോഴും യൂണിവേഴ്സിറ്റികൾ പരീക്ഷകൾ മാറ്റിവെക്കാതെ നടത്തുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്ന് അറിയിച്ച് ശശി തരൂർ എംപി രംഗത്തെത്തിയിരുന്നു. കേരളത്തിലെ സർവകലശാല പരീക്ഷകൾ പുനഃക്രമീകരിക്കാൻ ചാൻസലറായ ഗവർണർ ഇടപെടണമെന്ന് തരൂർ ആവശ്യപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...