SP-Congress Seat Sharing: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സീറ്റ് വിഹിതം കൂട്ടി, ഒപ്പം നിബന്ധനകളും മുന്നോട്ടു വച്ച് അഖിലേഷ് യാദവ്

SP-Congress Seat Sharing:  സമാജ്‌ വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കെടുക്കാനിരുന്നെങ്കിലും സീറ്റ് വിഭജന നിർദ്ദേശം കോൺഗ്രസ് അംഗീകരിച്ചാൽ മാത്രമേ സമാജ്‌ വാദി പാർട്ടി യാത്രയിൽ പങ്കെടുക്കൂവെന്ന് അഖിലേഷ് യാദവ് ഇതിനോടകം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 05:22 PM IST
  • ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തില്‍ തന്നെ മുന്നോട്ടു പോകുകയാണ്.
SP-Congress Seat Sharing: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സീറ്റ് വിഹിതം കൂട്ടി, ഒപ്പം നിബന്ധനകളും മുന്നോട്ടു വച്ച് അഖിലേഷ് യാദവ്

SP-Congress Seat Sharing: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള NDA സഖ്യത്തെ നേരിടാന്‍ രൂപീകരിച്ച ഇന്ത്യ സഖ്യം ബീഹാറിലും പശ്ചിമ ബംഗാളിലും പഞ്ചാബിലും അവസാനിച്ചപ്പോള്‍ ഉത്തര്‍ പ്രദേശില്‍നിന്ന് ശുഭ വാര്‍ത്തയാണ് പുറത്തുവരുന്നത്‌. 

Also Read:   Chandigarh Mayor Election: ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷന്‍, AAPയ്ക്ക് തിരിച്ചടി, 3 കൗൺസിലർമാർ ബിജെപിയില്‍!!
 
ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തില്‍ തന്നെ മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസിന് 11 സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. ആകെയുള്ള 80 സീറ്റില്‍ 7 സീറ്റുകള്‍ രാഷ്ട്രീയ ലോക് ദളിന് (RLD) നല്‍കിയിരുന്നു. എന്നാല്‍ RLD ബിജെപിയ്ക്കൊപ്പം നീങ്ങിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ള സീറ്റ് വിഹിതം സമാജ വാദി പാര്‍ട്ടി വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. അതായത് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിന് 15 സീറ്റുകള്‍ ആണ് വാഗ്ദാനം ചെയ്യന്നത്. 

Also Read:  Career Horoscope: ബജറ്റ് അവലോകനം ചെയ്യാം, ഈ രാശിക്കാര്‍ വരുമാനം വർദ്ധിപ്പിക്കുക; ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? 

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, കോണ്‍ഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി തന്‍റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലാണ്. അതിനാല്‍, ഇന്ത്യാ സഖ്യത്തിന് ഇതുവരെ  സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. 

ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍ പ്രദേശില്‍ പ്രവേശിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുക്കുമോ എന്നതായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്. 
സമാജ്‌ വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കെടുക്കാനിരുന്നെങ്കിലും അദ്ദേഹമോ പാര്‍ട്ടി അനുഭാവികളോ യാത്രയിൽ പങ്കെടുത്തില്ല. സീറ്റ് വിഭജന നിർദ്ദേശം കോൺഗ്രസ് അംഗീകരിച്ചാൽ മാത്രമേ സമാജ്‌ വാദി പാർട്ടി യാത്രയിൽ പങ്കെടുക്കൂവെന്ന് അഖിലേഷ് യാദവ് ഇതിനോടകം വ്യക്തമാക്കി. എന്നാല്‍, ഇത് സംബന്ധിച്ച യാതൊരു പ്രതികരണവും ഇതുവരെ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.  

2019 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 80 സീറ്റിലും മത്സരിച്ചു എങ്കിലും ഒരു സീറ്റില്‍ മാത്രമാണ് വിജയം നേടിയത്. അതായത്, ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മാത്രമാണ് പാർട്ടി വിജയിച്ചത്.  2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹിന്ദി ബെൽറ്റിലും പരാജയം രുചിച്ച കോണ്‍ഗ്രസ്‌  രാജ്യത്തുടനീളം ആകെ 52 സീറ്റുകളിൽ മാത്രമാണ് വിജയം നേടാനായത്.  

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടുള്ള ആദരസൂചകമായി സമാജ്‌വാദി പാർട്ടി അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. എന്നാല്‍, ഇത്തവണ പാര്‍ട്ടി കൂടുതൽ ദൃഢമായ നിലപാട് സ്വീകരിച്ചിരിയ്ക്കുകയാണ്. കോൺഗ്രസിന് 15 സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നത്. ഇനി തീരുമാനം കോണ്‍ഗ്രസിന്‍റെതാണ്. അതായത്, കോണ്‍ഗ്രസിന്‍റെ പ്രതികരണം സഖ്യത്തിന്‍റെ ഗതി നിര്‍ണ്ണയിക്കും. 

അതേസമയം, ഇന്ത്യ സഖ്യം ആരംഭിച്ചപ്പോള്‍ കണ്ട ആവേശം മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുകയായിരുന്നു. 
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും ഡൽഹിയിലും പഞ്ചാബിലും അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയും അതാത് സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് പുറത്തായി. ഇപ്പോള്‍ നിലവില്‍ ഉത്തര്‍ പ്രദേശില്‍ മാത്രമാണ് സഖ്യം ഇത്തിരിയെങ്കിലും ശക്തമായി നിലകൊള്ളുന്നത്. 

കോണ്‍ഗ്രസ്‌ ഉത്തര്‍ പ്രദേശില്‍ സഖ്യ ശ്രമം വൈകിപ്പിച്ചാല്‍ ഒരു പക്ഷെ അഖിലേഷ് യാദവും ഇന്ത്യാ സഖ്യത്തില്‍ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചേക്കാം. സഖ്യത്തെ ഗൗരവമായി കാണേണ്ടതും അവശേഷിക്കുന്ന ഇന്ത്യ സഖ്യ  പാർട്ടികളുമായുള്ള സീറ്റ് വിഭജന ഇടപാടുകൾ അന്തിമമാക്കേണ്ടതും കോൺഗ്രസിന്‍റെ ചുമതലയാണ്. എന്നാല്‍,  പാര്‍ട്ടി ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലാണ്....!! 
 
അതേസമയം, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍ പ്രദേശില്‍ 71 സീറ്റുകൾ നേടിയ ബിജെപിക്ക് സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ്‌ സഖ്യം വലിയ ഭീഷണിയല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അയോധ്യ രാമ ക്ഷേത്ര ഉദ്ഘാടനം ഉത്തര്‍ പ്രദേശില്‍ മാത്രമല്ല രാജ്യമൊട്ടുക്ക് ബിജെപിയുടെ ജന പിന്തുണ ഏറെ വര്‍ദ്ധിപ്പിച്ചു എന്നാണ് വിലയിരുത്തല്‍.... 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News