Lions Name Controversy: മൃഗശാലയിലും ലവ് ജിഹാദ് !! സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതിനെതിരെ നടപടി ആവശ്യപ്പെട്ട് വിഎച്ച്പി

പശ്ചിമബംഗാളിലെ സിലി​ഗുഡി സഫാരി പാർക്കിൽ സീത എന്ന പെൺസിംഹത്തെ അക്ബർ എന്ന ആൺസിംഹത്തോടൊപ്പം ഒരു കൂട്ടിൽ പാർപ്പിച്ചതാണ് ഇപ്പോള്‍ വിവാദമായി മാറിയിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 01:15 PM IST
  • സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു
Lions Name Controversy: മൃഗശാലയിലും ലവ് ജിഹാദ് !! സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതിനെതിരെ നടപടി ആവശ്യപ്പെട്ട് വിഎച്ച്പി

Zoo Love Jihad: മൃഗശാലയിലെ സിംഹക്കൂട്ടിലും ലവ് ജിഹാദ്!! പശ്ചിമബംഗാളിലെ സിലി​ഗുഡി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേരുകളാണ് ഇപ്പോള്‍ വന്‍ വിവാദമായിരിയ്ക്കുന്നത്. സിംഹ ജോഡികള്‍ക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ വിഎച്ച്പി (VHP) ദേശീയ നേതൃത്വം രംഗത്തെത്തിയിരിയ്ക്കുകയാണ്. 

Also Read:  Chandigarh Mayor Election: ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷന്‍, AAPയ്ക്ക് തിരിച്ചടി, 3 കൗൺസിലർമാർ ബിജെപിയില്‍!!  
  
പശ്ചിമബംഗാളിലെ സിലി​ഗുഡി സഫാരി പാർക്കിൽ സീത എന്ന പെൺസിംഹത്തെ അക്ബർ എന്ന ആൺസിംഹത്തോടൊപ്പം ഒരു കൂട്ടിൽ പാർപ്പിച്ചതാണ് ഇപ്പോള്‍ വിവാദമായി മാറിയിരിയ്ക്കുന്നത്.  സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങള്‍ക്ക് ഈ പേരുകള്‍ നല്‍കിയത് എന്ന് വിഎച്ച്പി ആരോപിച്ചു. സംസ്ഥാന വനം വകുപ്പിന്‍റെ ഈ നടപടി  ഹിന്ദുമതത്തെ അവഹേളിക്കുകയും ഹൈന്ദവ മത വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതായി VHP ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സിംഹത്തിന്‍റെ പേര് മാറ്റണം എന്നാണ് ഹര്‍ജിയില്‍ VHP ആവശ്യപ്പെടുന്നത്.

Also Read:  IMD Weather Update: കേരളം ചുട്ടു പൊള്ളുമ്പോള്‍ ഈ സംസ്ഥാനങ്ങള്‍ക്ക് മഴ മുന്നറിയിപ്പ്  
  
സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. ഉത്സവങ്ങൾ സംഘടിപ്പിക്കാനും വിശ്വാസകേന്ദ്രങ്ങൾ സംരക്ഷിക്കാനും ഹൈക്കോടതിയിൽ പോകേണ്ട സാഹചര്യമാണ് ഇന്ന് എന്നും വിഎച്ച്പി  ആരോപിച്ചു. 

സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയത് അപമാനകരമാണെന്നും മുന്‍പും ഇക്കാര്യം ചൂണ്ടിക്കാട്ടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു എന്നും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നും വിഎച്ച്പി പറഞ്ഞു. 

പെണ്‍സിംഹത്തിന്‍റെ സീത എന്ന പേര് മാറ്റി പുതിയ പേരിടണമെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ പുതിയ അപേക്ഷ നൽകുമെന്നും വി എച്ച് പി നേതാക്കള്‍ പറഞ്ഞു. ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.  ഹൈന്ദവ വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തുന്നതിനാലാണ് ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചത്, കോടതിയിൽ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകര്‍ വ്യക്തമാക്കി. 

ഫെബ്രുവരി 16 നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ ഈ ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജിക്കരുടെ ആവശ്യം. വിശ്വ ഹിന്ദു പരിഷത്തിന്‍റെ ബംഗാൾ ഘടകം സമര്‍പ്പിച്ചിരിയ്ക്കുന്ന ഹർജി ഈ മാസം 20ന് പരിഗണിക്കും.

അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽനിന്ന് സിംഹങ്ങളെ പശ്ചിമബംഗാളിലെ സിലി​ഗുഡി സഫാരി പാർക്കിൽ  എത്തിച്ചത്. മൃഗശാലയില്‍നിന്നും എത്തിയ്ക്കുന്ന മൃഗങ്ങളുടെ പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദീകരിക്കുന്നത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News