Narayan Rane: അനാരോഗ്യം, അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം

മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ അഭൂതപൂർവമായ സംഭവവികാസങ്ങള്‍ക്കാണ്  ഇന്ന്  സംസ്ഥാനവും രാജ്യവും സാക്ഷ്യം വഹിച്ചത്. നാടകീയ സംഭവ വികാസങ്ങള്‍ക്ക്‌ ശേഷം  കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 11:42 PM IST
  • നാടകീയ സംഭവ വികാസങ്ങള്‍ക്ക്‌ ശേഷം കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം.
  • മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന് മഹാരാഷ്ട്ര പോലീസ് കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തിരുന്നു.
Narayan Rane: അനാരോഗ്യം, അറസ്റ്റിലായ  കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം

Mumbai:മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ അഭൂതപൂർവമായ സംഭവവികാസങ്ങള്‍ക്കാണ്  ഇന്ന്  സംസ്ഥാനവും രാജ്യവും സാക്ഷ്യം വഹിച്ചത്. നാടകീയ സംഭവ വികാസങ്ങള്‍ക്ക്‌ ശേഷം  കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. 

മഹാരാഷ്ട്ര മുഖ്യമന്ത്രി  ഉദ്ധവ് താക്കറെയ്‌ക്കെതിരെ നടത്തിയ മോശം  പരാമര്‍ശത്തിന് മഹാരാഷ്ട്ര പോലീസ്  കേന്ദ്ര മന്ത്രി  നാരായണ്‍ റാണെയെ (Narayan Rane) അറസ്റ്റ് ചെയ്തിരുന്നു.  വൈകുന്നേരമായിരുന്നു സംഭവം.   അറസ്റ്റ് സ്ഥിരീകരിച്ച പോലീസ്  അദ്ദേഹത്തെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബാബാസാഹേബ് ഷെയ്ക്ക് പാട്ടീല്‍ കോടതിയില്‍ ഹാജരാക്കി. 

നാരായണ്‍ റാണെയെ  7 ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി കേന്ദ്രമന്ത്രിക്ക് ജാമ്യം അനുവദിച്ചു. 

ജാമ്യത്തിനായി നിരവധി കാരണങ്ങളാണ്  കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ വക്കീല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.  നാരായണ്‍ റാണെയ്ക്കെതിരെ  പോലീസ് ചുമത്തിയ വകുപ്പുകൾ തെറ്റാണ് എന്നും  അന്വേഷണത്തിനായി റിമാൻഡ് ചെയ്യാൻ പോലീസ് പറയുന്ന കാരണങ്ങൾ ന്യായമല്ല എന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. റാണെയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പോലീസ് യാതൊരു നോട്ടീസും നൽകിയില്ല. ഉദാഹരണത്തിനായി 
റാണെയുടെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടേയും ചില ഉത്തരവുകള്‍  ചൂണ്ടിക്കാട്ടി.

ഒടുവില്‍  കേന്ദ്രമന്ത്രിയുടെ അനാരോഗ്യം  ചൂണ്ടിക്കാട്ടി  സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി  ജാമ്യം അനുവദിക്കുകയായിരുന്നു.

Also Read: Narayan Rane arrested: കരണത്തടി പ്രയോഗം കുരുക്കായി,  കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി  ഉദ്ധവ് താക്കറെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശമാണ് അറസ്റ്റിന്  ഇടയാക്കിയത്.

 നാരായണ്‍ റാണെയുടെ പരാമര്‍ശം വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാസിക് പോലീസ് നാരായണ്‍ റാണെയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് വാറന്‍റ്  പുറപ്പെടുവിച്ചിരുന്നു.

"ഒരു മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയില്ല എന്നത് നാണംകെട്ട സംഭവമാണ്,  കൂടാതെ, പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിക്കുകയും ചെയ്തു.  താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവ് താക്കറെയുടെ കരണം നോക്കി  തല്ലുമായിരുന്നു",  നാരായണ്‍ റാണ പറഞ്ഞു.   BJP സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് റാണെ ഉദ്ധവ് താക്കറെയ്‌ക്കെതിരെ  പരാമര്‍ശം നടത്തിയത്. 

റാണയുടെ പരാമര്‍ശം പെട്ടെന്ന് തന്നെ വിവാദമായിരുന്നു. ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News