Chief Of The Navy: നാവിക സേനാ തലപ്പത്ത് മലയാളി തിളക്കം; വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവികസേന മേധാവിയായി ചുമതലയേറ്റു

Chief Of The Navy: വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവികസേന മേധാവിയായി (Navy Chief) ചുമതലയേറ്റു.  ഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചായിരുന്നു ചടങ്ങ്.    

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 10:52 AM IST
  • അഡ്മിറൽ ആർ ഹരികുമാർ 39 വർഷമായി നാവികസേനയിൽ സേവനമനുഷ്ഠിക്കുന്നു
  • അഡ്മിറൽ ആർ ഹരി കുമാറിന് പരം വിശിഷ്ഠ സേന മെഡൽ ലഭിച്ചിട്ടുണ്ട്
  • അഡ്മിറൽ ആർ ഹരി കുമാർ, വെസ്റ്റേൺ ഫ്ലീറ്റിന്റെ മുൻ ഓപ്പറേഷൻ ഓഫീസർ ആയിരുന്നു
Chief Of The Navy:  നാവിക സേനാ തലപ്പത്ത് മലയാളി തിളക്കം; വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവികസേന മേധാവിയായി ചുമതലയേറ്റു

ന്യുഡൽഹി: Chief Of The Navy: വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവികസേന മേധാവിയായി (Navy Chief) ചുമതലയേറ്റു.  ഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചായിരുന്നു ചടങ്ങ്.  

 

 

സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബീർ സിങ്ങിന് പകരമാണ് ആർ ഹരികുമാറിന് (R Harikumar)  ഈ പദവി ലഭിച്ചത്. എന്തായാലും ഹരികുമാറിന്റെ ഈ പദവി കേരളത്തിന് അഭിമാനം തന്നെയാണ്.  സേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ഹരികുമാർ ഇത് തനിക്ക് അഭിമാന നിമിഷമെന്ന് പ്രതികരിക്കുകയും ചെയ്തു. 

Also Read: R Hari Kumar: അഭിമാന നേട്ടം: നാവികസേനയെ നയിക്കാൻ ആർ ഹരികുമാർ ഇന്ന് ചുമതലയേൽക്കും

ആഴക്കടൽ സുരക്ഷയാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പറഞ്ഞ ഹരികുമാർ ഏത് വെല്ലുവിളിയേയും നേരിടുമെന്നും തന്റെ മുൻ​ഗാമികളുടെ പാത പിന്തുടരുമെന്നും പറഞ്ഞു.

 

പശ്ചിമ നേവൽ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തലപ്പത്തേക്ക് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ആര്‍ ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രിൽ മാസം വരെയാണ് ഈ പദവിയിൽ അദ്ദേഹത്തിന്റെ കാലാവധി.

നാവികസേനയിൽ കഴിഞ്ഞ 39 വർഷമായി സേവനമനുഷ്ഠിക്കുകയാണ് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ഹരികുമാർ. അദ്ദേഹം 1983ലാണ് നാവികസേനയിലേക്ക് എത്തുന്നത്. പരം വിശിഷ്ഠ സേവാ മെഡൽ, അതി വിശിഷ്ഠ സേവാ മെഡൽ, വിശിഷ്ഠ സേവാ മെഡൽ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.  

നിലവിൽ ഹരികുമാർ പശ്ചിമഘട്ട നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമ്മാൻഡിങ് ഇൻ ചീഫാണ്. അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചുമതലയേറ്റത്. ഐഎൻഎസ് നിശാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട് എന്നീ നാവികസേന കപ്പലുകളുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News