7th Pay Commission : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർധന ജൂലൈയിൽ എത്തിയേക്കും; ഒപ്പം മറ്റ് അലവൻസുകളും വർധിക്കാൻ സാധ്യത

7th Pay Commission DA Hike :  ഡിഎ 39% ആകുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാർ നേരത്തെ പ്രതീക്ഷിച്ചതിലും വലിയ ശമ്പള വർധനവ് ലഭിച്ചേക്കും.

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 05:50 PM IST
  • ജനുവരിയിൽ 3% ഡിഎ വർധിപ്പിച്ചപ്പോൾ ജീവനക്കാരുടെ ക്ഷാമബത്ത 31ൽ നിന്ന് 34 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു.
  • ഡിഎ 39% ആകുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാർ നേരത്തെ പ്രതീക്ഷിച്ചതിലും വലിയ ശമ്പള വർധനവ് ലഭിച്ചേക്കും.
  • അതിനോടൊപ്പമാണ് മറ്റ് 4 അലവൻസുകളും വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
7th Pay Commission : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർധന ജൂലൈയിൽ എത്തിയേക്കും; ഒപ്പം മറ്റ് അലവൻസുകളും വർധിക്കാൻ സാധ്യത

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധന 2022 ജൂലൈയോടെ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനോടൊപ്പം മറ്റ് നാല് അലവൻസുകളും വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ലക്ഷകണക്കിന് ആളുകളാണ് ഡിഎ വർധനയ്ക്കായി കാത്തിരിക്കുന്നത്. നിലവിലെ വില കയറ്റവും പണപ്പെരുപ്പവും പരിഗണിച്ച് സർക്കാർ ഡിഎ നാല് ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അത് പ്രകാരം ജീവനക്കാർക്ക് ലഭിക്കേണ്ടത് 38 ശതമാനം ഡിഎ ആണ്. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം ഇത് ഉയർന്നേക്കുമെന്നാണ് വിവരം. ജനുവരിയിൽ 3% ഡിഎ വർധിപ്പിച്ചപ്പോൾ ജീവനക്കാരുടെ ക്ഷാമബത്ത 31ൽ നിന്ന് 34 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു. ഡിഎ 39% ആകുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാർ നേരത്തെ പ്രതീക്ഷിച്ചതിലും വലിയ ശമ്പള വർധനവ് ലഭിച്ചേക്കും.

ALSO READ: 7th Pay Commission : സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; ജൂലൈയിൽ ഡിഎ 39 ശതമാനമായി ഉയർന്നേക്കാം

നേരത്തെ പ്രതീക്ഷിച്ചിരുന്ന ഡിഎ വർദ്ധനവ് നാല് ശതമാനമായിരുന്നെങ്കിലും, വ്യവസായ തൊഴിലാളികൾക്കായുള്ള സമീപകാല അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക അല്ലെങ്കിൽ CPI(IW) ഡാറ്റ കാരണം ഈ കണക്ക് ഉയർന്നേക്കുമെന്നാണ് കരുതുന്നത്. അഞ്ച് ശതമാനം വർധിപ്പിച്ചാൽ പുതിയ ഡിഎ നിരക്ക് 39 ശതമാനമായി നിൽക്കും. എന്നാൽ അതിനോടൊപ്പമാണ് മറ്റ് 4 അലവൻസുകളും വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വർധിക്കാൻ സാധ്യതയുള്ള അലവൻസുകളും

1) ഡിഎ  വർധിക്കുന്നത് ആനുപാതികമായി  കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടും വർധിക്കും

2) അത് പോലെ തന്നെ ക്ഷാമബത്ത വർധിക്കുന്നതോടെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും വർധിപ്പിക്കും.

3) ഇതിനോടൊപ്പം തന്നെ ട്രാവൽ അലവൻസും, സിറ്റി അലവൻസും വർധിക്കും.

4) കൂടാതെ ജീവനക്കാരുടെ എച്ച്ആർഎ വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News