Pune Helicopter Crash: പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് 3 മരണം

Helicopter Crash: മലയോര മേഖലയിലാണ് ഹെലികോപ്റ്റർ തകർന്ന് വീണ് മൂന്ന് പേർ മരിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Oct 2, 2024, 10:36 AM IST
  • രാവിലെ 6.45ഓടെ മലയോര മേഖലയിലാണ് അപകടമുണ്ടായത്.
  • സർക്കാർ ഹെലികോപ്റ്ററാണോ സ്വകാര്യ ഹെലികോപ്റ്ററാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Pune Helicopter Crash: പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് 3 മരണം

പൂനെ: പൂനെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് പേർ മരിച്ചു. രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രാവിലെ 6.45ഓടെ മലയോര മേഖലയിലാണ് അപകടമുണ്ടായത്. സർക്കാർ ഹെലികോപ്റ്ററാണോ സ്വകാര്യ ഹെലികോപ്റ്ററാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൻ്റെ ഹെലിപാഡിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണിതെന്നും പ്രദേശത്തെ കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കാലാവസ്ഥയല്ല് അപകടത്തിന് കാരണമെന്നും പറയപ്പെടുന്നു. നാട്ടുകാരാണ് ഹെലികോപ്റ്റർ തകർന്ന് വീണ വിവരം പിംപ്രി ചിഞ്ച്‌വാഡ് പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് എത്തിയാണ് മൂന്ന് പേരെയും അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. 2 പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News