2002 Gujarat Riots: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് അഹമ്മദാബാദ് പ്രത്യേക കോടതി.
കേസിൽ ആകെ 68 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 17 പ്രതികൾ മരിച്ചു. പ്രതികളിൽ ഗുജറാത്ത് സർക്കാരിലെ മുൻ മന്ത്രി മായാ കൊഡ്നാനിയും ഉള്‍പ്പെടുന്നു. നരോദ ഗാമിൽ 11 മുസ്ലീങ്ങളെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ 68 പ്രതികളേയും വെറുതെ വിടാന്‍ അഹമ്മദാബാദ് സപെഷ്യല്‍ കോടതി ഉത്തരവിടുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
ഇതോടെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ മുൻമന്ത്രി മായാ കൊഡ്നാനി, ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗി, വിശ്വഹിന്ദു പരിഷദ് നേതാവ് ജയദീപ് പട്ടേല്‍ തുടങ്ങിയവര്‍ കുറ്റവിമുക്തരായി.
ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസില്‍ ഉണ്ടായ തീപിടിത്തതിന് പിന്നാലെ ഗുജറാത്തിലരങ്ങേറിയ ഒന്‍പത് കലാപങ്ങളില്‍ ഒന്നാണ് നരോദ ഗാം കൂട്ടക്കൊല. 11 മുസ്ലീങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.
2002 ഫെബ്രുവരി 28 നാണ് കൂട്ടക്കൊല നടന്നത്. 11 പേരെ അവരുടെ വീടുകളില്‍ വച്ചുതനെ ചുട്ടുകൊല്ലുകയായിരുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപശ്രമം, ആയുധം കൈവശം വെയ്ക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
പ്രോസിക്യൂഷനും പ്രതിഭാഗവും യഥാക്രമം 187, 57 സാക്ഷികളെ വിസ്തരിച്ചു, 2010 ൽ ആരംഭിച്ച വിചാരണയിൽ 13 വർഷത്തോളം ആറ് ജഡ്ജിമാർ തുടർച്ചയായി കേസ് നയിച്ചതായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സുരേഷ് ഷാ പറഞ്ഞു.
SIT അന്വേഷിക്കുകയും പ്രത്യേക കോടതികൾ കേൾക്കുകയും ചെയ്ത 2002 ലെ ഒമ്പത് പ്രധാന വർഗീയ കലാപ കേസുകളിൽ ഒന്നായിരുന്നു നരോദ ഗാമിലെ കൂട്ടക്കൊല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...