ശക്തമായ ഇടിമിന്നലേറ്റ് ബിഹാറിൽ മരിച്ചത് 17 പേർ, ഒഡീഷയിൽ 4 പേരും

ശക്തമായ ഇടിമിന്നലേറ്റ് ബിഹാറിൽ 17 പേരും ഒഡീഷയിൽ 4 പേരും മരണമടഞ്ഞു.  ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ വൻനാശനഷ്ടമാണ് ബിഹാറിൽ ഉണ്ടാക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 07:06 AM IST
  • ശക്തമായ ഇടിമിന്നലേറ്റ് ബിഹാറിൽ 17 പേർ മരണമടഞ്ഞു
  • ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ വൻനാശനഷ്ടമാണ് ബിഹാറിൽ ഉണ്ടാക്കിയിരിക്കുന്നത്
  • മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു
ശക്തമായ ഇടിമിന്നലേറ്റ് ബിഹാറിൽ മരിച്ചത് 17 പേർ, ഒഡീഷയിൽ 4 പേരും

പട്ന: ശക്തമായ ഇടിമിന്നലേറ്റ് ബിഹാറിൽ 17 പേരും ഒഡീഷയിൽ 4 പേരും മരണമടഞ്ഞു.  ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ വൻനാശനഷ്ടമാണ് ബിഹാറിൽ ഉണ്ടാക്കിയിരിക്കുന്നത്. ബിഹാറിൽ ഇടിമിന്നലേറ്റ് എട്ടു ജില്ലകളിലായിട്ടാണ് 17 പേർ മരണമടഞ്ഞത്.  ഗല്‍പൂര്‍- ആറ്, വൈശാലി- മൂന്ന്, ഖഗാരിയ-രണ്ട്, കതിഹാര്‍- ഒന്ന്, സഹര്‍സ- ഒന്ന്, മധേപുര- ഒന്ന്, ബങ്ക- രണ്ട്, മുന്‍ഗര്‍- ഒന്ന് എന്നിങ്ങനെയാണ് ഇടിമിന്നലില്‍ മരിച്ചത്.

ഇതിനെ തുടർന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചിട്ടുണ്ട്.  മാത്രമല്ല ഈ സഹായധനം എത്രയും വേഗം ബന്ധുക്കൾക്ക് കൈമാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 

 

Also Read: Agnipath Scheme Update: സേനയില്‍ നിയമനം അഗ്നിപഥ്‌ പദ്ധതിയിലൂടെ മാത്രം, വെളിപ്പെടുത്തി സേന പ്രമുഖര്‍

ബിഹാറിൽ കനത്ത മഴയും കാറ്റും കാരണം റോഡ് ഗതാഗതം തടസപ്പെടുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതിബന്ധം തടസപ്പെടുകയും ചെയ്തിട്ടുണ്ട്.  ഇതിനിടയിൽ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗുജറാത്ത് മേഖല, മധ്യപ്രദേശ്, വിദര്‍ഭയുടെ ബാക്കി ഭാഗങ്ങള്‍, ഛത്തീസ്ഗഢിന്റെ ചില ഭാഗങ്ങള്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഴ 23 വരെ തുടർന്നേക്കാമെന്നാണ് റിപ്പോർട്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മഴ സാധ്യത പ്രവചനം ഇപ്രകാരമാണ്. 

Also Read: ശനി 6 മാസം തന്റെ പ്രിയ രാശിയിൽ തുടരും! ഈ രാശിക്കാർക്ക് ലഭിക്കും ജോലിയും ബമ്പർ ആനുകൂല്യങ്ങളും 

ജൂൺ 20 ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂൺ 21 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂൺ 22 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂൺ 23 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News