NEET UG Exams: പരീക്ഷ നീട്ടിവെക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി നീറ്റ് യുജി പരീക്ഷാർഥികൾ

പ്രവേശന പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കുന്നതിനായി പരീക്ഷ ആറാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു പരീക്ഷാർഥികളുടെ ആവശ്യം.  

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 12:28 PM IST
  • പരീക്ഷാർഥികളുടെ ആവശ്യത്തിൽ ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.
  • കത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണങ്ങൾ എല്ലാം വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം.
  • പ്രവേശന പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കുന്നതിനായി പരീക്ഷ ആറാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു പരീക്ഷാർതികളുടെ ആവശ്യം.
NEET UG Exams: പരീക്ഷ നീട്ടിവെക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി നീറ്റ് യുജി പരീക്ഷാർഥികൾ

ന്യൂഡൽഹി: പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നീറ്റ് യുജി പരീക്ഷാർഥികൾ. മെഡിക്കൽ പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പരീക്ഷാർഥികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. പരീക്ഷാർഥികളുടെ ആവശ്യത്തിൽ ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. മന്ത്രിക്ക് അയച്ച് കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ കത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണങ്ങൾ എല്ലാം വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം. പ്രവേശന പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കുന്നതിനായി പരീക്ഷ ആറാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു പരീക്ഷാർഥികളുടെ ആവശ്യം.  

“എംബിബിഎസ് പഠിക്കുക, ഡോക്ടറാകുക എന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നമാണ്. അവരുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്വപ്നമാണത്. എന്നാൽ പെട്ടെന്ന് തിയതികൾ പ്രഖ്യാപിച്ചതോടെ അവർ തങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കാൻ അവർക്ക് മതിയായ സമയം അനുവദിക്കുക, ”പരീക്ഷാർഥികൾ കത്തിൽ പറയുന്നു.

Also Read: Agnipath Protests: എഴുന്നൂറോളം ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; പൂർണ്ണ വിവരങ്ങൾ അറിയാം

 

വിദ്യാർത്ഥികളുടെ താൽപ്പര്യം കണക്കിലെടുത്ത് കുറഞ്ഞത് ആറ് ആഴ്ച സമയം നൽകാനും തിയതികൾ ഓഗസ്റ്റ് അവസാനത്തേക്കോ സെപ്റ്റംബർ ആദ്യത്തേക്കോ മാറ്റണമെന്നും പരീക്ഷാർഥികൾ ആവശ്യപ്പെടുന്നു. നേരത്തെ, പതിനായിരത്തോളം പരീക്ഷാർത്ഥികൾ പരീക്ഷ നീട്ടിവെക്കണമെന്നും തയാറെടു്പപിനായി മതിയായ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻ‌ടി‌എ) കത്തയച്ചിരുന്നു. നീറ്റ് 2021ന്റെ കൗൺസിലിംഗ് അപൂർണ്ണമാണെന്നും ജൂലൈ 17-ന് നീറ്റിന്റെ ഷെഡ്യൂൾ ചെയ്ത തീയതി CUET, JEE മെയിൻ എന്നിവയുടെ തീയതികളുമായി പൊരുത്തപ്പെടുന്നതെങ്ങനെയെന്നും കത്തിൽ അവർ ചൂണ്ടിക്കാട്ടിയിരുന്നു.

Agnipath Protests: എഴുന്നൂറോളം ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; പൂർണ്ണ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യൻ റെയിൽവേ ഞായറാഴ്ച 700 ലധികം ട്രെയിനുകൾ റദ്ദാക്കി. ജൂൺ 19ന് പുറപ്പെടേണ്ടിയിരുന്ന 673 ട്രെയിനുകൾ പൂർണമായും 46 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ശനിയാഴ്ച ബന്ദിനിടെ ബീഹാറിലെ തരേഗാന റെയിൽവേ സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷൻ ആക്രമിച്ചു. അഗ്നിപഥ് പ്രതിഷേധത്തിന്റെ നാലാം ദിവസവും റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും നേരെ പ്രതിഷേധക്കാർ ആക്രമണം തുടരുകയാണ്. പശ്ചിമ ബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഒഡീഷ, ഉത്തർപ്രദേശ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ റോഡുകളും റെയിൽവേ ട്രാക്കുകളും പ്രതിഷേധക്കാർ തടഞ്ഞു.

റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് പരിശോധിക്കേണ്ടതെങ്ങനെ?

ഘട്ടം 1: enquiry.indianrail.gov.in/mntes വെബ്സൈറ്റ് വഴി യാത്രാ തീയതി തിരഞ്ഞെടുക്കുക
ഘട്ടം 2: സ്‌ക്രീനിന്റെ മുകളിലെ പാനലിൽ ട്രെയിനുകളെ സംബന്ധിച്ച വിവരങ്ങൾക്കായി ക്ലിക്ക് ചെയ്യുക
ഘട്ടം 3: ക്യാൻസൽഡ് ട്രെയിനുകൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: സമയവും റൂട്ടുകളും മറ്റ് വിശദാംശങ്ങളും അടങ്ങിയ ട്രെയിനുകളുടെ പൂർണ്ണമായ ലിസ്റ്റ് കാണുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News