ഇറച്ചിയും പാലും മുട്ടയും ഒക്കെയുണ്ടെങ്കിലും, ഒരു പച്ചക്കറിയെങ്കിലും ദിവസേന തീന്‍ മേശയില്‍ വിളമ്പാത്ത മലയാളി കുടുംബങ്ങള്‍ കാണില്ല. ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം നിലനിർത്തുന്നതിന് ദിവസവും ശരാശരി 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. അങ്ങനെയുള്ള ഒരുപാട് പച്ചക്കറികളില്‍ ഏറ്റവും മികച്ച 10 ആരോഗ്യ സംരക്ഷണ പച്ചക്കറികള്‍ പരിചയപ്പെടാം.
ഉള്ളി
ഒരുപാട് വേവിച്ചാല്‍ ഔഷധ ഗുണങ്ങള്‍ നഷ്ടമാകുമെന്നുള്ളത് കൊണ്ട് പച്ചക്ക് കഴിക്കുന്നതാണ് ഉത്തമം. മാത്രമല്ല, ഉള്ളി സ്ഥിരമായി കഴിച്ചാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആസ്മ, കാന്‍സര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങളെ ചെറുക്കാനും ഉള്ളിക്ക് സാധിക്കുന്നു.
ചോളം
ചോളം എത്രത്തോളം വേവിച്ചു കഴിക്കാന്‍ പറ്റുന്നോ, അത്രത്തോളം നല്ലത് എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദഹനപ്രശ്നം, തടി, പ്രമേഹം, കാഴ്ചക്കുറവ്, കൊളസ്ട്രോള്‍ എന്നീ പ്രശ്നങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് ചോളം. മാത്രമല്ല, സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് ഏറ്റവും നല്ല ഒന്നാണ് ചോളം അതുകൊണ്ട് തന്നെ ധാരാളം സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ചോളം ഉപയോഗിക്കാറുണ്ട്.
പട്ടാണിപയര്‍ അഥവാ ഗ്രീൻപീസ്‍
പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ഇവ രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും. ഇതിന് പുറമെ ഇവയിലെ ഫോളിക് ആസിഡ് ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ, വയറ്റില്‍ ഉണ്ടാകാവുന്ന കാന്‍സര്‍ തടയുകയും ചെയ്യുന്നു.
കേല്‍
ഇത് കാബേജ് പോലുള്ള ഒരു തരം പച്ചക്കറിയാണ്. കേലിന്‍റെ പച്ചിലകള്‍ മുഴുവനും വിറ്റാമിന്‍ സി അടങ്ങിയതാണ്. അതുക്കൊണ്ട് തന്നെ കൊഴുപ്പ് കുറയ്ക്കാനും, എല്‍ഡിഎല്‍ അളവ് കുറച്ചു ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാതെ സംരക്ഷിക്കാനും ഇതിനു കഴിയും.
ബ്രോക്കോളി
ഭക്ഷണയോഗ്യമായ നാരുകൾ, പ്രോട്ടീൻ, പാന്റോതെനിക് ആസിഡ്, വൈറ്റമിൻ ഇ, വൈറ്റമിൻ ബി6, മാംഗനീസ്, ഫോസ്ഫറസ്, കോലിൻ, വൈറ്റമിൻ ബി1, വൈറ്റമിൻ എ, കോപ്പർ, പൊട്ടാസ്യം എന്നിവയുടെ നല്ലൊരു സ്രോതസ്സായ ബ്രോക്കോളി ആരോഗ്യവും കായികക്ഷമതയും ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ചുവന്ന മുളക്
കലോറി കുറവ്, പക്ഷെ വിറ്റാമിന്‍ ‘C’യുടെ കാര്യത്തില്‍ ജഗജില്ലി, അതാണ് ചുവന്ന മുളക്. കൂടാതെ, ഹൃദയാരോഗ്യം കാക്കുന്നത് കൂടാതെ നല്ലൊരു വേദനസംഹാരി കൂടിയാണ് ചുവന്ന മുളക്.
ചീര
ശരീരത്തിന് പെട്ടന്ന് വലിച്ചെടുക്കാന്‍ പറ്റുന്ന ഒരു രൂപത്തിലേക്ക് മാറുന്നതിനാല്‍ ചീര വേവിച്ച് കഴിക്കുന്നതാണ് ഉത്തമം. കാഴ്ച ശക്തി കൂട്ടുന്നു എന്നത് കൂടാതെ ചീരയിലെ അയണ്‍ വിളര്‍ച്ച കുറയാനും സഹായിക്കുന്നു.
അല്‍ഫാല്‍ഫ സ്പ്രൗറ്റ്‌സ്
മനുഷ്യര്‍ക്കും ഭക്ഷിക്കാവുന്ന ഒരു കാലിത്തീറ്റ ചെടിയാണ് അല്‍ഫാല്‍ഫ സ്പ്രൗറ്റ്‌സ്. ആരോഗ്യ പൂര്‍ണമായചര്‍മ്മം, മുടി, എല്ല്, പല്ല് തുടങ്ങിയ എല്ലാത്തിനും ഇതു ഉത്തമമാണ്.വിറ്റാമിന്‍ E അടങ്ങിയിട്ടുള്ളത് കൊണ്ട് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയേയും ഇതു പ്രതിരോധിക്കും.
ബ്രൂസല്‍ സ്പ്രൗറ്റ്‌സ്
കാബേജ് വംശത്തില്‍പ്പെട്ട ബ്രൂസല്‍ സ്പ്രൗറ്റ്‌സ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഒലിവ് എണ്ണ, കടുക് എന്നിവ ചേര്‍ത്ത് കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.
ബീറ്റ്റൂട്ട്
കാന്‍സറിനെ പ്രതിരോധിക്കുകയും കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്ന ബീറ്റ് റൂട്ട് പൊരിച്ച് കഴിക്കുന്നതും ഉപ്പിലിട്ട് കഴിക്കുന്നതും വളരെ നല്ലതാണ്. ഈ പച്ചക്കറിയുടെ ഇലയിലാണ് ഏറ്റുവും കുടുതല്‍ ഔഷധ മൂല്യം അടങ്ങിയിരിക്കുന്നത്.