World Hypertension Day 2023: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കണോ? ഈ പാനീയങ്ങൾ ഒന്ന് പരീക്ഷിക്കാം

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അപകടകരമായ ചില ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പലപ്പോഴും ഈ ജീവിതശൈലി രോ​ഗം ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് തന്നെ ഈ ജീവിതശൈലീ രോ​ഗം കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ അത് ​ഗുരുതര അവസ്ഥകളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയ സ്തംഭനം, മസ്തിഷ്‌കാഘാതം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ലോകാരോ​ഗ്യ സംഘടനകളുടെ കണക്കുകൾ പ്രകാരം 1990 മുതലാണ് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : May 17, 2023, 11:00 AM IST
  • രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് പൊട്ടാസ്യം.
  • ഇളനീരിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
  • അതുകൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ ഇളനീര്‍ നല്ലതാണ്.
World Hypertension Day 2023: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കണോ? ഈ പാനീയങ്ങൾ ഒന്ന് പരീക്ഷിക്കാം

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അപകടകരമായ ചില ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പലപ്പോഴും ഈ ജീവിതശൈലി രോ​ഗം ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് തന്നെ ഈ ജീവിതശൈലീ രോ​ഗം കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ അത് ​ഗുരുതര അവസ്ഥകളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയ സ്തംഭനം, മസ്തിഷ്‌കാഘാതം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ലോകാരോ​ഗ്യ സംഘടനകളുടെ കണക്കുകൾ പ്രകാരം 1990 മുതലാണ് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയത്.

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും മെയ് 17ന് ലോക ഹൈപ്പർടെൻഷൻ ദിനമായി ആചരിക്കുന്നു. ജീവിതശൈലി മാറ്റങ്ങളും മറ്റ് ബദലുകളും ഉപയോഗിച്ച് എങ്ങനെ ഹൈപ്പർ ടെൻഷൻ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നതിലേക്കും ഈ ദിവസം ശ്രദ്ധ ആകർഷിക്കുന്നു. "നിങ്ങളുടെ രക്തസമ്മർദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതൽ കാലം ആരോ​ഗ്യത്തോടെ ജീവിക്കുക" എന്നതാണ് 2023-ലെ ലോക ഹൈപ്പർടെൻഷൻ ദിനത്തിന്റെ തീം. ഇടത്തരം മുതൽ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഹൈപ്പർ ടെൻഷൻ രോ​ഗികളുടെ എണ്ണം കൂടുതലാണ്. കൃത്യമായ രക്തസമ്മർദ്ദം അളക്കുന്ന രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ വർഷത്തെ പ്രമേയം ഊന്നൽ നൽകുന്നു.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ കുറിച്ചറിയാം...

ഇളനീർ - ഇളനീരിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ ഇളനീര്‍ നല്ലതാണ്. ഇളനീരിൽ ഇലക്ട്രോലൈറ്റുകൾ നിറഞ്ഞിരിക്കുന്ന. പ്രകൃതിദത്ത പാനീയമായ ഇളനീർ ശരീരത്തിൽ നിന്ന് ഉയർന്ന സോഡിയം അളവ് നീക്കം ചെയ്യാൻ വൃക്കകളെ സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. 

ബെനാന ഷെയ്ക്ക് - രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് പൊട്ടാസ്യം. വാഴപ്പഴത്തിൽ വലിയ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. വാഴപ്പഴം കൊണ്ടുള്ള ഷേക്കോ ജ്യൂസ് കുടിക്കുന്നത്  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. 

Also Read: World Hypertension Day 2023: ലോക ഹൈപ്പർടെൻഷൻ ദിനം; ചരിത്രം, പ്രാധാന്യം, ഈ വർഷത്തെ പ്രമേയം എന്നിവ അറിയാം

 

തക്കാളി ജ്യൂസ് - തക്കാളിയിലും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആവശ്യമായ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. 237 മില്ലിഗ്രാം പൊട്ടാസ്യം ആണ് 100 ഗ്രാം തക്കാളിയില്‍ അടങ്ങിയിട്ടുള്ളത്. അതിനാല്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ് - ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മാതള ജ്യൂസ് - മാതളത്തിൽ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഒരു നിശബ്ദ കൊലയാളിയാണ് ഉയർന്ന ബിപി. അനിയന്ത്രിതമായ രക്തസമ്മർദ്ദം നമ്മൾ അറിയാതെ തന്നെ നമ്മുടെ ആന്തരിക അവയവങ്ങളെ നശിപ്പിക്കുകയും സാവധാനം വൈകല്യത്തിലേക്കും ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഒരാളുടെ ഹൃദയ ധമനികളെ നശിപ്പിക്കുന്നത് മുതൽ തലച്ചോറിന്റെ ആരോഗ്യത്തെ വരെ ഉയർന്ന ബിപി ബാധിക്കുന്നു. 

ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങൾ

രാവിലെ ഉണരുമ്പോൾ തന്നെയുള്ള തലവേദന
മൂക്കിൽ നിന്ന് രക്തസ്രാവം
ക്രമരഹിതമായ ഹൃദയമിടിപ്പ്
ചെവിയിൽ മുഴക്കം കേൾക്കുന്നത്
പേശി വിറയൽ
കടുത്ത ക്ഷീണം
അകാരണമായ നെഞ്ചുവേദന
ഓക്കാനം
ഛർദ്ദി
ആശയക്കുഴപ്പം
ഉത്കണ്ഠ
കാഴ്ചയ്ക്ക് പ്രശ്നം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News