High blood pressure: ലോകമെമ്പാടുമുള്ള 30-79 വയസിന് ഇടയിൽ പ്രായമുള്ള 1.28 ബില്യൺ ആളുകൾക്ക് ഹൈപ്പർടെൻഷനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ മിക്കവരും (മൂന്നിൽ രണ്ട്) താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അപകടകരമായ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പലപ്പോഴും ഈ ജീവിതശൈലി രോഗം ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് തന്നെ ഈ ജീവിതശൈലീ രോഗം കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ അത് ഗുരുതര അവസ്ഥകളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയ സ്തംഭനം, മസ്തിഷ്കാഘാതം, കിഡ്നി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ലോകാരോഗ്യ സംഘടനകളുടെ കണക്കുകൾ പ്രകാരം 1990 മുതലാണ് ഹൈപ്പര്ടെന്ഷന് രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയത്.
World Hypertension Day Significance: പ്രായമായവരിലും, ഉദാസീനമായ ജീവിതശൈലിയുള്ളവരിലും, ടൈപ്പ് 2 പ്രമേഹം അല്ലെങ്കിൽ പൊണ്ണത്തടിയുള്ളവരിലും ഉപ്പ് കൂടുതലുള്ള ആഹാരം കഴിക്കുന്നവരിലും അമിതമായി മദ്യപിക്കുന്നവരിലുമാണ് സാധാരണയായി ഹൈപ്പർടെൻഷൻ ഉണ്ടാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.