ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അപകടകരമായ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പലപ്പോഴും ഈ ജീവിതശൈലി രോഗം ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് തന്നെ ഈ ജീവിതശൈലീ രോഗം കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ അത് ഗുരുതര അവസ്ഥകളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയ സ്തംഭനം, മസ്തിഷ്കാഘാതം, കിഡ്നി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ലോകാരോഗ്യ സംഘടനകളുടെ കണക്കുകൾ പ്രകാരം 1990 മുതലാണ് ഹൈപ്പര്ടെന്ഷന് രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയത്.
ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കൊറോണറി ഹൃദ്രോഗം, സ്ട്രോക്ക്, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, ഹൃദയസ്തംഭനം, ഡിമെൻഷ്യ എന്നിവയിലേക്ക് നയിക്കുന്ന അപകടസാധ്യതയുള്ള അവസ്ഥയാണ് ഹൈപ്പർടെൻഷൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.