എല്ലാവർഷവും മാർച്ച് 3 നാണ് ലോക കേൾവി ദിനം ആചരിക്കുന്നത്. ശ്രവണ (Hearing) ശക്തി നഷ്ടമാകുന്നത് എങ്ങനെ ഒഴിവാക്കാം, കേൾവിശക്തിയും ചെവിയുടെ ആരോഗ്യവും സംരക്ഷിക്കേണ്ടതെങ്ങനെ, പ്രധാന്യമെന്ത് എന്നിവയെ പറ്റി അവബോധം ഉണ്ടാക്കാനാണ് ലോക കേൾവി ദിനം (World Hearing Day) ആചരിക്കുന്നത്. എല്ലാവർക്കും ശ്രവണ പരിചരണം - പരിശോധിക്കാം, പുനരധിവസിപ്പിക്കാം, ആശയവിനിമയം നടത്താം എന്നതാണ് 2021 ൽ ലോക കേൾവി (WHO) ദിനത്തിന്റെ തീം. കേൾവി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ലോകാരോഗ്യ സംഘടന ശ്രവണത്തെക്കുറിച്ചുള്ള ആദ്യ ആഗോള റിപ്പോർട്ട് അവതരിപ്പിക്കും.
റിപ്പോർട്ട് പ്രകാരം ലോകത്താകമാനം 400 മില്യൺ ആളുകൾക്കാണ് ശ്രവണ ശക്തി ഇല്ലാത്തതോ ശ്രവണ വൈകല്യം ഉള്ളവരായോ ഉള്ളത്. എന്നാൽ ഇത് 2050 ആകുമ്പഴേക്കും 700 മില്യൺ ആകുമെന്നാണ് ലോകാരോഗ്യ സംഘടന (WHO) പറയുന്നത്. അതായത് 2050ൽ ലോകത്തിലെ 4 പേരിൽ ഒരാൾക്ക് ശ്രവണ വൈകല്യമുണ്ടായിരിക്കും. കേൾവി ശക്തിയിൽ പ്രശ്നങ്ങളുള്ള ഈ 400 മില്യൺ ആളുകളിൽ 30 മില്യണും കുട്ടികളാണ്. ലോകാരോഗ്യ സംഘടനാ ഇത് പ്രതിരോധിക്കണ്ടത്തിന്റെ ആവശ്യകതയെ പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ALSO READ: Pedophilia: എന്താണ് പീഡോഫിലിയ? ആരാണ് പീഡോഫൈൽ ?
ശ്രവണ (Hearing) രോഗങ്ങളെകുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ കുറവും ഈ രോഗങ്ങളെ കുറിച്ചുള്ള തെറ്റായ ധാരണകളും ഈ രോഗങ്ങളുടെ ചികിത്സ ശരിയായി സ്വീകരിക്കാതിരിക്കാൻ കാരണമാകാറുണ്ട്. അത് പോലെ താനെ ആരോഗ്യ പ്രവർത്തകർക്ക് ഈ രോഗം എങ്ങനെ പ്രതിരോധിയക്കണമെന്ന് അറിയാത്തതും, രോഗം നേരത്തെ കണ്ടെത്താത്തതും, ഇവ എങ്ങനെ കൈകാര്യം ചെയണമെന്ന് ശരിയായി അറിവില്ലാത്തതും ചികിത്സ ലഭിക്കാതിരിക്കാനും ശരിയായ പരിചരണം ലഭിക്കാത്തതിനും കാരണമാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.
ALSO READ: Sunstroke: സൂര്യാഘാതം എന്നാൽ എന്ത്? ഇതിൽ നിന്ന് രക്ഷനേടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെ?
ഇപ്പഴും മിക്ക രാജ്യങ്ങളിലും, ചെവി, ശ്രവണ പരിചരണം ഇനിയും ദേശീയ ആരോഗ്യ (Health) സംവിധാനങ്ങളുമായി സംയോജിപ്പിച്ചിട്ടില്ല അതിനാൽ തന്നെ ശ്രവണ രോഗങ്ങൾക്ക് പരിചരണം ലഭിക്കുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയായി തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ ശ്രവണ പ്രശ്‍നങ്ങൾ ചികിത്സിക്കാൻ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് ഇതൊരു പ്രശ്‌നമായി കാണാതെ നിസ്സാരമായി ചികിത്സ നടത്തുന്നതും രേഖകൾ സൂക്ഷിക്കുന്നതും. ഇതിനെ കുറിച്ച് അധികം വിവരങ്ങൾ ഇല്ലാത്തതും ഇതിന് ശെരിയായ ചികിത്സ കിട്ടാനുള്ള സാധ്യത കുറയ്ക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...