ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കാനുമായി വ്യായാമം ചെയ്യുന്നവരാണ് ഭൂരിഭാരം ആളുകളും. എന്നാൽ വ്യായാമത്തിന് ശേഷം നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? അങ്ങനെയൊരു ശീലമുണ്ടെങ്കിൽ അത് ഉടൻ നിർത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇല്ലെങ്കിൽ നിങ്ങൾക്ക് പല തരത്തിലുള്ള രോഗങ്ങളും ഉണ്ടാകാം. ഹൃദയാഘാതം, വണ്ണം കൂടൽ തുടങ്ങി പല പ്രശ്‌നങ്ങൾക്കും കാരണമാകും. അതുകൊണ്ടാണ് വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിക്കരുതെന്ന് വിദഗ്ധർ പറയുന്നത്. ഈ ശീലത്തിൽ നിന്ന് മറ്റ് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് നോക്കാം.
വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരം ചൂടാകുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ തണുത്ത വെള്ളം കുടിക്കുമ്പോൾ, അത് നിങ്ങളുടെ ശരീര താപനില പെട്ടെന്ന് കുറയ്ക്കുന്നു. ഇത് നിങ്ങളുടെ വ്യായാമത്തിന്റെ എല്ലാ ഫലത്തെയും നശിപ്പിക്കും.
Also Read: കറ്റാർവാഴയും മഞ്ഞളും ഇതുപോലെ പുരട്ടി നോക്കൂ, മുഖത്തെ ഈ പ്രശ്‌നങ്ങൾ മാറും
ഹൃദയമിടിപ്പ്
ഇതുകൂടാതെ, വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നതിന്റെ ഫലവും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു. വ്യായാമ വേളയിൽ, നിങ്ങളുടെ സിരകളിൽ ദ്രുതഗതിയിലുള്ള രക്തപ്രവാഹം ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ പെട്ടെന്ന് തണുത്ത വെള്ളം കുടിക്കുകയാണെങ്കിൽ , അത് നിങ്ങളുടെ ഞരമ്പുകളെ വളരെ വേഗത്തിൽ തണുപ്പിക്കും. ഇത് പ്രശ്നങ്ങൾ ഉണ്ടാക്കും.
തലവേദന
വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. സൈനസ് രോഗികൾ ഒരിക്കലും തണുത്ത വെള്ളം കുടിക്കരുത്. കാരണം അത് രോഗം വഷളാക്കും. വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ സൈനസ് കൂടുതൽ പ്രശ്നമാകും.
Also Read: കുറയ്ക്കാൻ മാത്രമല്ല വണ്ണം വയ്ക്കാനുമുണ്ട് വഴികൾ, പാലിൽ ഇവ ചേർത്ത് കഴിച്ചാൽ മതി
ദഹനത്തെയും ബാധിച്ചേക്കാം
ഇതുകൂടാതെ, ഈ ശീലം നിങ്ങളുടെ ദഹനത്തെയും ബാധിച്ചേക്കാം . കഠിനമായ വ്യായാമത്തിന് ശേഷം പെട്ടെന്ന് തണുത്ത വെള്ളം കുടിക്കുന്നത് വയറുവേദന, മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...