കുറയ്ക്കാൻ മാത്രമല്ല വണ്ണം വയ്ക്കാനുമുണ്ട് വഴികൾ, പാലിൽ ഇവ ചേർത്ത് കഴിച്ചാൽ മതി

ശരീരഭാരം കൂട്ടണമെങ്കിൽ പാലും ഏത്തപ്പഴവും ഭക്ഷണത്തിൽ ഉൾ‌പ്പെടുത്തുക. വണ്ണം കൂട്ടുന്നതിനായി ദിവസവും 3-4 വാഴപ്പഴം കഴിക്കണം. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 01:16 PM IST
  • ശരീരഭാരം കൂട്ടണമെങ്കിൽ പാലും ഏത്തപ്പഴവും ഭക്ഷണത്തിൽ ഉൾ‌പ്പെടുത്തുക.
  • വണ്ണം കൂട്ടുന്നതിനായി ദിവസവും 3-4 വാഴപ്പഴം കഴിക്കണം.
  • പഴം പാലിൽ ചേർത്ത് ഷേക്ക് ഉണ്ടാക്കി കുടിക്കാം.
കുറയ്ക്കാൻ മാത്രമല്ല വണ്ണം വയ്ക്കാനുമുണ്ട് വഴികൾ, പാലിൽ ഇവ ചേർത്ത് കഴിച്ചാൽ മതി

ശരീരഭാരം കൂടുന്നതാണ് ഇന്ന് ആളുകളുടെ പ്രധാന ആശങ്ക. എന്നാൽ ശരീരം മെലിഞ്ഞ് പോയത് കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. അവർ ചിലപ്പോൾ ധാരാളം ഭക്ഷണം കഴിക്കുന്നവരാകാം. എത്രയൊക്കെ കഴിച്ചാലും അവരുടെ വണ്ണം കൂടുകയില്ല. അനാരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണമാണ് അത്. അത്തരം ആളുകളുടെ പ്രതിരോധശേഷി വളരെ ദുർബലമാണ്. ഇവർക്ക് പെട്ടെന്ന് രോ​ഗങ്ങൾ പിടിപെടും. ഇത്തരക്കാർക്കാർക്ക് ശരീരഭാരം കൂട്ടാനുള്ള വഴികളു‌ണ്ട്. ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന പാല് ചേർത്ത് കുടിക്കാവുന്ന അഞ്ച് കാര്യങ്ങളെ കുറിച്ച് നോക്കാം.

1. പാലും ഏത്തപ്പഴവും - ശരീരഭാരം കൂട്ടണമെങ്കിൽ പാലും ഏത്തപ്പഴവും ഭക്ഷണത്തിൽ ഉൾ‌പ്പെടുത്തുക. വണ്ണം കൂട്ടുന്നതിനായി ദിവസവും 3-4 വാഴപ്പഴം കഴിക്കണം. പഴം പാലിൽ ചേർത്ത് ഷേക്ക് ഉണ്ടാക്കി കുടിക്കാം. ഇത് ശരീര ഭാരം പെട്ടെന്ന് കൂടാൻ സഹായിക്കും. ഒപ്പം പഴത്തിന്റെ പോഷകങ്ങളും ശരീരത്തിന് ലഭിക്കുന്നു. 

Also Read: Weight loss: വണ്ണം കുറയ്ക്കണോ? ഡയറ്റും വ്യായാമവും മാത്രം പോര

 

2. പാലും തേനും - ദിവസവും പാലിൽ തേൻ കലർത്തി കുടിച്ചാൽ പെട്ടെന്ന് തടി കൂടും. പ്രഭാതഭക്ഷണത്തിനോ രാത്രി ഉറങ്ങുമ്പോഴോ പാലിൽ തേൻ ചേർത്ത് കുടിക്കുക. തേൻ ചേർത്ത് പാൽ കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 
 
3. പാലും ഡ്രൈ ഫ്രൂട്ട്‌സും -  ശരീരഭാരം കൂട്ടാൻ ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് പാൽ കുടിക്കണം. 3-4 ബദാം, ഈന്തപ്പഴം, അത്തിപ്പഴം എന്നിവ പാലിൽ തിളപ്പിച്ച് കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ പാൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.  

Also Read: ചില്ലറക്കാരനല്ല പഴങ്ങളുടെ രാജാവ്; മാമ്പഴത്തിന്റെ ​ഗുണങ്ങളറിയാം

 

4. പാലും  കഞ്ഞിയും - മധുരമുള്ള പാലും കഞ്ഞിയും കഴിക്കുന്നതും പൊണ്ണത്തടി കൂട്ടുന്നു. മിൽക്ക് ഓട്‌സും കഴിക്കാം. പാൽ‌കഞ്ഞിയിൽ കൊഴുപ്പ് നിറഞ്ഞ പാൽ ഉപയോഗിക്കുന്നു. പ്രഭാതഭക്ഷണത്തിൽ ഓട്സ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. 

5. പാലും ഉണക്കമുന്തിരിയും- തടി കൂട്ടാനും  ഉണക്കമുന്തിരി സഹായിക്കും. ഇതിനായി 10 ഗ്രാം ഉണക്കമുന്തിരി പാലിൽ മുക്കിവയ്ക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ പാൽ തിളപ്പിച്ച് കുടിക്കുക. ഉണക്കമുന്തിരി പാലിനൊപ്പം കഴിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News