Oral Diseases: ലോകജനസംഖ്യയുടെ പകുതിയോളം പേർ ദന്തരോ​ഗങ്ങൾ ഉള്ളവരാണെന്ന് ലോകാരോഗ്യ സംഘടന

Oral Health: ലോക ജനസംഖ്യയുടെ 45 ശതമാനത്തിനും (ഏകദേശം 3.5 ബില്യൺ ആളുകൾ) ദന്ത രോ​ഗങ്ങൾ ഉണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 04:27 PM IST
  • കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആഗോളതലത്തിൽ ദന്ത രോ​ഗങ്ങളുടെ വർധനവ് ഉണ്ടായിട്ടുണ്ട്
  • ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 വർഷത്തിനിടെ ആഗോള തലത്തിൽ ദന്തരോ​ഗികളുടെ എണ്ണം ഒരു ബില്യണോളം വ‍‍‍ർധിച്ചു
Oral Diseases: ലോകജനസംഖ്യയുടെ പകുതിയോളം പേർ ദന്തരോ​ഗങ്ങൾ ഉള്ളവരാണെന്ന് ലോകാരോഗ്യ സംഘടന

ലോകജനസംഖ്യയുടെ പകുതിയോളം പേർ ദന്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോക ജനസംഖ്യയുടെ 45 ശതമാനത്തിനും (ഏകദേശം 3.5 ബില്യൺ ആളുകൾ) ദന്ത രോ​ഗങ്ങൾ ഉണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. 194 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പുതിയ ഗ്ലോബൽ ഓറൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ ദന്ത രോ​ഗങ്ങൾ കൂടുതലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആഗോളതലത്തിൽ ദന്ത രോ​ഗങ്ങളുടെ വർധനവ് ഉണ്ടായിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 വർഷത്തിനിടെ ആഗോള തലത്തിൽ ദന്തരോ​ഗികളുടെ എണ്ണം ഒരു ബില്യണോളം വ‍‍‍ർധിച്ചു. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ഓറൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച് ദന്തക്ഷയം, ഗുരുതരമായ മോണരോഗം, പല്ല് നഷ്ടപ്പെടൽ, വായിലെ അർബുദം എന്നിവയാണ് ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഓറൽ രോ​ഗങ്ങൾ.

ALSO READ: Premenstrual syndrome: എന്താണ് പ്രീ- മെൻസ്ട്രൽ സിൻഡ്രോം? പ്രീ- മെൻസ്ട്രൽ സിൻഡ്രോമിന്റെ കാരണങ്ങളും ലക്ഷണങ്ങളും അറിയാം

ചികിത്സയില്ലാത്ത ദന്തക്ഷയം ഏകദേശം 2.5 ബില്യൺ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള ഒരു ബില്യണോളം ആളുകൾക്ക് ഗുരുതരമായ മോണരോഗമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ വർഷവും ഏകദേശം 3,80,000 ആളുകൾക്ക് വായിലെ അർബുദം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. പഞ്ചസാരയുടെ ഉയർന്ന അളവിലുള്ള ഉപയോഗം, പുകയില ഉപയോഗം, അമിതമായ മദ്യപാനം എന്നിവയാണ് വായിലെ അസുഖങ്ങൾക്ക് പ്രധാന കാരണമായി കണക്കാക്കുന്നത്.

കാൻസ‍‍ർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, മാനസിക വൈകല്യങ്ങൾ തുടങ്ങിയ മറ്റ് പല സാംക്രമികേതര രോഗങ്ങൾക്കും ഇവ അപകട ഘടകങ്ങളാണ്. പഞ്ചസാര കുറവുള്ള സമീകൃതാഹാരം സ്വീകരിക്കുന്നതിലൂടെയും എല്ലാത്തരം പുകയില ഉപയോഗം ഉപേക്ഷിക്കുന്നതിലൂടെയും മദ്യപാനം കുറയ്ക്കുന്നതിലൂടെയും ദന്തരോ​ഗങ്ങൾ തടയാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News