Sunburn: സൂര്യാഘാതം; ചർമ്മ സംരക്ഷണത്തിന് ചില വീട്ടുവൈദ്യങ്ങൾ

Sunburn:  സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് മാറി തണല്‍ അല്ലെങ്കില്‍ തണുപ്പ് ഉള്ള സ്ഥലത്ത് വിശ്രമിക്കണം. കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എസി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക

Written by - Zee Malayalam News Desk | Last Updated : Apr 24, 2024, 12:06 AM IST
  • സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികള്‍ ദീർഘനേരം ശരീരത്ത് ഏല്‍ക്കുന്നതുമൂലം ചർമ്മത്തില്‍ ഉണ്ടാകുന്ന ഒരു തരം ക്ഷതമാണ് സൂര്യാഘാതം അഥവാ സൺബേൺ
Sunburn: സൂര്യാഘാതം; ചർമ്മ സംരക്ഷണത്തിന് ചില വീട്ടുവൈദ്യങ്ങൾ

Sunburn: സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികള്‍ ദീർഘനേരം ശരീരത്ത് ഏല്‍ക്കുന്നതുമൂലം ചർമ്മത്തില്‍ ഉണ്ടാകുന്ന ഒരു തരം ക്ഷതമാണ് സൂര്യാഘാതം അഥവാ സൺബേൺ. 

Also Read:  Mars Transit 2024: മീനരാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാര്‍ക്ക് ലഭിക്കും അപാര സമ്പത്ത്  
 
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്ന സാഹചര്യത്തില്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്‍റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

 സൂര്യാഘാതം ലക്ഷണങ്ങള്‍... 

ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക,  വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, ക്ഷീണം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, സാധാരണയിലധികമായി വിയര്‍ക്കുക തുടങ്ങിയവയാണ്  സൂര്യാഘാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 

സൂര്യാഘാതം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ...

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് മാറി തണല്‍ അല്ലെങ്കില്‍ തണുപ്പ് ഉള്ള സ്ഥലത്ത് വിശ്രമിക്കണം. കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എസി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിയ്ക്കുക, ഫലങ്ങളും സാലഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ  അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തുക.  

സൂര്യാഘാതം തടയാന്‍ ....

1. ധാരാളം വെള്ളം കുടിക്കുക.

2. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയം ഒഴിവാക്കുക.  

3. പുറത്തേക്ക് പോകുന്നതിന് മുമ്പ് മുഖത്തും ശരീരത്തും സൺസ്ക്രീൻ പുരട്ടുക. 

4.  വെയിലില്‍ നിന്ന് സംരക്ഷണ കിട്ടുന്ന രീതിയില്‍ ഫുള്‍ കവര്‍ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയെ കുറയ്ക്കും. 

5. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.

6. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക. 

7. കട്ടി കുറഞ്ഞതും വെളുത്തതോ, അല്ലെങ്കില്‍ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, 

8. വലിയ വട്ടമുള്ള തൊപ്പി, കണ്ണുകളുടെ സംരക്ഷണത്തിന് കണ്ണട എന്നിവയും ധരിക്കേണ്ടതാണ്. 

9. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യാഘാതം ഉണ്ടായ ചര്‍മ്മത്തെ എങ്ങിനെ സംരക്ഷിക്കാം? ചില വീട്ടുവൈദ്യങ്ങള്‍ അറിയാം  

1. കുക്കുമ്പർ - കുക്കുമ്പർ ഗ്രേറ്റ് ചെയ്ത് തണുപ്പിച്ച ശേഷം, സൂര്യാഘാതം ബാധിച്ച ചർമ്മത്തിൽ പുരട്ടുക, ഇത് വീക്കം കുറയ്ക്കും. 

2. തേങ്ങ- തേങ്ങാപ്പാൽ/തേങ്ങാവെള്ളം സൂര്യാഘാതം ബാധിച്ച ഭാഗത്ത് പുരട്ടുന്നത് ചർമ്മത്തിന് പെട്ടെന്ന് ആശ്വാസം നൽകും. 

3. കറ്റാർ വാഴ ജെൽ- സൂര്യാഘാതം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. 

4. ചന്ദനം- ചര്‍മ്മത്തെ സുഖപ്പെടുത്താനും പാടുകൾ കുറയ്ക്കാനും ചർമ്മത്തിലെ ചുവപ്പിനെ പ്രതിരോധിക്കാനും സഹായിക്കുന്നു. ചന്ദനം പേസ്റ്റ് വെള്ളത്തിൽ ലയിപ്പിച്ച ശീതീകരിച്ച റോസ് വാട്ടറിൽ പുരട്ടുക, നിങ്ങളുടെ ചർമ്മത്തിന് ആശ്വാസം ലഭിക്കും. 

5. തൈര്-  ഉഷ്ണമുള്ള ചർമ്മത്തെ തണുപ്പിക്കാൻ തൈര് സഹായകമാണ്.

6. തണുത്ത പാൽ- കോട്ടൺ ഉപയോഗിച്ച് സൂര്യാഘാതം ബാധിച്ച ചർമ്മത്തിൽ തണുത്ത പാൽ പുരട്ടുക, ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു, 

7. മഞ്ഞൾ- മഞ്ഞൾ + ഉഴുന്ന് + തൈര് എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. 

8.  മാസ്‌ക്- 3 ടീസ്പൂൺ ഓട്‌സ് പഴുത്ത പപ്പായ പൾപ്പും ഒരു ടീസ്പൂൺ തൈരും ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. സൂര്യാഘാതം ബാധിച്ച ചർമ്മത്തിൽ ഇത് നന്നായി പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഈ മാസ്ക് വരണ്ടതും എണ്ണമയമുള്ളതുമായ ചർമ്മത്തിനും അനുയോജ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News