Sunburn: സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് മാറി തണല്‍ അല്ലെങ്കില്‍ തണുപ്പ് ഉള്ള സ്ഥലത്ത് വിശ്രമിക്കണം. കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എസി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക
Sunburn reported in Kannur: പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്പ്പറേഷന് 5 ലക്ഷം രൂപ വീതം അനുവദിക്കും.
സംസ്ഥാനത്ത് വേനൽ ചൂട് ക്രമാതീതമായി ഉയർന്ന് വരികെയാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് (മാർച്ച് 14) ന് ഉയർന്ന താപനിലയിൽ 2-3°C വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ പൊതുജാഗ്രത നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
വേനല്‍ മഴക്കുള്ള സാധ്യത മാര്‍ച്ചില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. മണ്‍സൂണിനും അതിനുശേഷം അപ്രതീക്ഷിതമായുണ്ടായ തുലാവര്‍ഷത്തിനും ശേഷം വരുന്ന വേനല്‍ക്കാലമാണിത്.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.