ഇപ്പോൾ ഏവരും നേരിടുന്ന പ്രധാന പ്രശ്‍നങ്ങളിൽ ഒന്നാണ് അമിതഭാരം അല്ലെങ്കിൽ ഒബിസിറ്റി. ഇതുമൂലം നിരവധി ജീവിത ശൈലി രോഗങ്ങളും ഉണ്ടാകും. പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‍നങ്ങൾ അമിതവണ്ണം മൂലം ഉണ്ടാകും. അതിനാൽ തന്നെ അമിതമായി ശരീരഭാരം വർധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ശരീരഭാരം അമിതമായി വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ
ജങ്ക് ഫുഡ്
വൻതോതിൽ സംസ്കരിച്ച, അഡിറ്റീവുകൾ കലർന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭാരം വർധിക്കാൻ കാരണമാകും. കൂടുതൽ കാലം കേട് കൂടാതിരിക്കാനും, സ്വാദിഷ്ഠമായുമാണ് ഈ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ഇത് കഴിക്കുന്നവർക്ക് വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. എന്നാൽ ഇതിൽ ഇവ ആരോഗ്യത്തിന് ദോഷം ചെയ്യും. നിങ്ങൾക്ക് അമിതഭാരം ഉണ്ടാകാതിരിക്കാൻ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം.
ALSO READ: Kitchen Tips: വെളുത്തുള്ളി വൃത്തിയാക്കുന്നതാണോ ഏറ്റവും പ്രശ്നം ഈ വഴികൾ പരിശോധിക്കാം
ഉറക്കകുറവ്
നിങ്ങൾ രാത്രിയിൽ കൃത്യ സമയത്ത് ഉറങ്ങിയില്ലെങ്കിൽ, ഈ സമയത്ത് ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിന്റെ ഭാരം വർധിപ്പിക്കും. കൂടാതെ
ഉറക്കകുറവ് മൂലം ശരീരത്തിൽ ചില ബയോ കെമിക്കൽ മാറ്റങ്ങൾ സംഭവിക്കുകയും, നിങ്ങൾക്ക് കൂടുതൽ വിശപ്പ് തോന്നുകയും ചെയ്യും. കൂടാതെ ഈ അവസ്ഥയിൽ ഭക്ഷണം കഴിച്ചാലും വിശപ്പ് മാറാത്തത് പോലെ അനുഭവപ്പെടുകയും കൂടുതൽ ഭക്ഷണം കഴിക്കുകയും അമിതവണ്ണം ഉണ്ടാകുകയും ചെയ്യും.
മാനസിക സമ്മർദ്ദം
നിങ്ങൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരം സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉത്പാദിപ്പിക്കും. ഇതുമൂലം കൂടുതൽ വിശപ്പ് തോന്നുകയും കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് മൂലമാണ് മാനസിക സമ്മർദ്ദം ഉള്ള സമയങ്ങളിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുന്നത്. അതിനാൽ തന്നെ സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കുന്നത് അമിതമായി ഭാരം വർധിക്കുന്നത് കുറയാൻ സഹായിക്കും.
കോൾഡ് ഡ്രിങ്കുകൾ
കോൾഡ് ഡ്രിങ്കുകൾ കുടിക്കുന്ന ശീലമുള്ളവർക്ക് പെട്ടെന്ന് ഭാരം വർധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാരണം ഇത്തരത്തിലുള്ള ഡ്രിങ്കുകളിൽ ധാരാളം സുക്രോസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഫ്രക്ടോസ് ഉത്പാദിപ്പിക്കും. ഇത് മൂലം ശരീരത്തിൽ കൂടുതൽ ഷുഗർ കൂടുകയും, പ്രമേഹവും അമിതഭാരവും മറ്റും ഉണ്ടാകുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...