Water intoxication: വെള്ളം കുടിക്കുന്നത് കുറഞ്ഞാലും അധികമായാലും പ്രശ്നം

Excess water: ദാഹമില്ലാതിരിക്കുമ്പോഴും വെള്ളം കുടിക്കുന്നത് അമിത ജലാംശം ഉണ്ടാക്കുകയും പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Sep 8, 2022, 09:48 PM IST
  • തലവേദന, ക്ഷീണം എന്നിവയാണ് നിർജ്ജലീകരണത്തിന്റെ സാധാരണ ലക്ഷണങ്ങൾ
  • ദാഹം തോന്നുമ്പോൾ മാത്രം ആവശ്യത്തിന് വെള്ളം കുടിക്കുക
  • ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ വെള്ളം കുടിക്കുക
Water intoxication: വെള്ളം കുടിക്കുന്നത് കുറഞ്ഞാലും അധികമായാലും പ്രശ്നം

വെള്ളമില്ലാതെ ജീവൻ നിലനിൽക്കില്ല. ശരരീത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ദാഹമില്ലാതിരിക്കുമ്പോഴും വെള്ളം കുടിക്കുന്നത് അമിത ജലാംശം ഉണ്ടാക്കുകയും പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുമ്പോൾ, വൃക്കകൾ രക്തപ്രവാഹത്തിൽ നിന്ന് അധിക മാലിന്യങ്ങളും വിഷാംശങ്ങളും ഫിൽട്ടർ ചെയ്യുന്നു. എന്നാൽ ഒരു മണിക്കൂറിൽ 800-1,000 മില്ലി ലിറ്റർ വെള്ളം മാത്രമേ വ‍ൃക്കകൾക്ക് പ്രോസസ്സ് ചെയ്യാൻ കഴിയൂ. വൃക്കകൾക്ക് താങ്ങാൻ കഴിയുന്നതിലും അധികം വെള്ളം കുടിക്കുന്നത് വഴി, ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകും.

നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ: കോശങ്ങൾക്ക് ചുറ്റും സോഡിയത്തിന്റെയും വെള്ളത്തിന്റെയും ഒരു സമീകൃത ലായനിയുണ്ട്. അത് സെല്ലുലാർ മെംബ്രണിലെ ചെറിയ ദ്വാരങ്ങളിലൂടെ അകത്തേക്കും പുറത്തേക്കും ഒഴുകുന്നു. അതിനാൽ ഇത് കോശത്തിനകത്തും പുറത്തും സോഡിയം സാന്ദ്രത സന്തുലിതമാക്കുന്നു. എന്നാൽ അധികം വെള്ളം കുടിക്കുമ്പോൾ സോഡിയം ലായനി നേർപ്പിക്കുന്നു. ഇത് ശരീരത്തിൽ ഉപ്പിന്റെ അംശം കുറയാൻ കാരണമാകും. അതിനാൽ അധിക ജലം സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി സെല്ലിലേക്ക് ശേഖരിക്കും. ഇത് സെല്ലുകൾ വീർക്കുന്നതിന് കാരണമാകുന്നു. ഡോക്ടർമാർ ഇതിനെ വാട്ടർ ഇൻടോക്സിക്കേഷൻ എന്നാണ് വിളിക്കുന്നത്. ഇത് ഒരു വലിയ 
ആരോ​ഗ്യ പ്രശ്നമാണ്. മസ്തിഷ്കത്തിലെ കോശങ്ങൾക്ക് വരെ ഇത് അപകടം ഉണ്ടാക്കാം.

ALSO READ: Back Pain: വിട്ടുമാറാത്ത നടുവേദന അലട്ടുന്നുണ്ടോ... കാരണങ്ങൾ ഇവയാകാം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തലവേദന, ക്ഷീണം എന്നിവയാണ് നിർജ്ജലീകരണത്തിന്റെ സാധാരണ ലക്ഷണങ്ങൾ
ദാഹം തോന്നുമ്പോൾ മാത്രം ആവശ്യത്തിന് വെള്ളം കുടിക്കുക
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ വെള്ളം കുടിക്കുക
നിന്നുകൊണ്ട് വെള്ളം കുടിക്കരുത്
ഒരു മുതിർന്ന വ്യക്തിക്ക് ഒരു ദിവസം 3-4 ലിറ്റർ വെള്ളം ആവശ്യമാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News