Important Medical Check up for Mothers: കുട്ടികളെയും കുടുംബത്തെയും പരിപാലിയ്ക്കുന്നതിനിടെ സ്വന്തം ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പലപ്പോഴും അമ്മമാര്‍ക്ക് സമയം ലഭിച്ചു എന്ന് വരില്ല. നമുക്കറിയാം അമ്മമാര്‍ സ്വന്തം കാര്യത്തിന് പ്രാധാന്യം കൊടുക്കാറില്ല.
Also Read: Raisins Benefits: വേനൽക്കാലത്ത് ഉണക്കമുന്തിരി കഴിക്കാം, ശരീരഭാരവും കുറയും, ഊർജ്ജവും ലഭിക്കും
അമ്മമാര്‍ സ്വന്തം ആരോഗ്യത്തിന്‍റെ കാര്യത്തില്‍ എപ്പോഴും പിന്നിലാണ്. ജോലിയും വ്യക്തിഗത ജീവിതവും സന്തുലിതമാക്കുന്നതിൽ ജോലി ചെയ്യുന്ന അമ്മമാർ ശ്രദ്ധിക്കുമ്പോള്‍ രാവിലെ മുതൽ രാത്രി വരെ ഹോം മാനേജിംഗിനിടെ സ്ത്രീകള്‍ക്ക് സ്വന്തം ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ സമയം ലഭിക്കാറില്ല.
Also Read: 2000 Note Exchange: ബാങ്ക് അക്കൗണ്ട് ഇല്ലേ? 2000 രൂപയുടെ നോട്ടുകൾ എവിടെ, എങ്ങനെ മാറ്റി വാങ്ങാം?
അമ്മമാര്‍ അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ താങ്ങാവുന്ന പരിധി കടക്കുമ്പോള്‍ ആയിരിയ്ക്കും പലപ്പോഴും വെളിപ്പെടുത്തുക. അപ്പോഴേയ്ക്കും അത് ഗുരുതരമായ അവസ്ഥയിലേയ്ക്ക് കടന്നിട്ടുണ്ടാകും... നമുക്കറിയാം, നമ്മുടെ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നേരത്തെ കണ്ടെത്തുന്നതും നിരന്തരം ബോധവാന്മാരാകുന്നതും എല്ലായ്പ്പോഴും നല്ലതാണ്.
ഇന്ന് സ്‌മാർട്ട്‌ഫോണിൽ 24×7 ലഭ്യമായ സാങ്കേതികവിദ്യയുടെയും ഡയഗ്‌നോസ്റ്റിക് സേവനങ്ങളുടെയും ആവിർഭാവത്തോടെ, ആരോഗ്യം നിരീക്ഷിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആ അവസരത്തില്‍ അമ്മമാർ അവരുടെ ആരോഗ്യത്തെ അവഗണിക്കരുത്. കൂടാതെ ഈ പ്രധാനപ്പെട്ട 6 അവശ്യ പരിശോധനകൾ സമയാ സമയങ്ങളില്‍ നടത്തുകയും വേണം. അതുവഴി ആരോഗ്യ സംബന്ധമായ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടാകുന്നത് വേഗം കണ്ടെത്താനും അത് ഗുരുതരമാവുന്നത് തടയാനും സാധിക്കുന്നു.
എല്ലാ അമ്മമാരും സമയബന്ധിതമായി നടത്തേണ്ട പ്രധാനപ്പെട്ട 6 പരിശോധനകള്‍ ഇവയാണ്
1. പ്രമേഹം (Diabetes): ഇന്ത്യൻ സ്ത്രീകളിൽ പ്രമേഹത്തിന്‍റെ വ്യാപനം 7.5 ശതമാനമാണ്. അതിനാൽ അവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹം സ്ത്രീകളുടെ ആരോഗ്യത്തിൽ, പ്രത്യേകിച്ച് ഗർഭധാരണം, പ്രസവാനന്തരം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിവയുൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തമായിരിയ്ക്കും. അതായത് ഈ സമയങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന നിലയില്‍ ആയിരിയ്ക്കും. എന്നാല്‍, ഇത് ചിലപ്പോള്‍ ദീർഘകാല സങ്കീർണതകൾ ഉണ്ടാക്കുന്നതിലേയ്ക്ക് വഴി തെളിക്കാം. അതിനാല്‍, ഷുഗര്‍ ടെസ്റ്റ് സമയാ സമയങ്ങളില്‍ നടത്തേണ്ടത് അനിവാര്യമാണ്. പ്രമേഹം നിർണ്ണയിക്കാൻ, ഫാസ്റ്റിംഗ് പ്ലാസ്മ ഗ്ലൂക്കോസ് (FPG) ടെസ്റ്റ്, ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് (OGTT), ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ (HbA1c) ടെസ്റ്റ് തുടങ്ങിയ രക്തപരിശോധനകൾ നടത്താം
2. തൈറോയ്ഡ് (Thyroid): തൈറോയ്ഡ് ടെസ്റ്റുകൾ സ്ത്രീകൾക്ക് വളരെ പ്രധാനമാണ്, എന്നാല്‍ ഇത് പലപ്പോഴും അവഗണിക്കപ്പെടുന്നു. തൈറോയ്ഡ് വര്‍ദ്ധിക്കുന്നത് പല വിധത്തിലാണ് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ചിലപ്പോൾ പെട്ടെന്നുള്ള ശരീരഭാരം വര്‍ദ്ധിക്കുന്നത്, അല്ലെങ്കിൽ ശരീരഭാരം കുറയുന്നത് തൈറോയ്ഡ് വ്യതിയാനത്തിന്‍റെ പ്രധാന സൂചനയാണ്. തൈറോയിഡിന് വിധേയമാക്കേണ്ട ടെസ്റ്റുകളിൽ TSH ടെസ്റ്റ് അല്ലെങ്കിൽ T4 ടെസ്റ്റ് അല്ലെങ്കിൽ മൊത്തത്തിലുള്ള തൈറോയ്ഡ് പ്രൊഫൈൽ ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നു.
3. വിറ്റാമിൻ ഡി (Vitamin D): ആരോഗ്യകരമായ അസ്ഥി വളർച്ചയ്ക്കും കാര്യക്ഷമമായ പ്രതിരോധ സംവിധാനത്തിനും, പ്രമേഹം, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ തുടങ്ങിയ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും വിറ്റാമിൻ D ആവശ്യമാണ്. അതിനാല്‍, സ്ത്രീകൾ വിറ്റാമിൻ D പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്ത്രീകളില്‍ പ്രായം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കാനുള്ള അവരുടെ കഴിവ് കുറയുന്നു. ഇത് കൈകാലുകളിൽ വേദന, ഇടയ്ക്കിടെ ഒടിവുകൾ അല്ലെങ്കിൽ അസ്ഥികളുടെ സാന്ദ്രത കുറയുക് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കും. അതിനാല്‍, വിറ്റാമിന്‍ D പരിശോധിക്കേണ്ടത് അനിവാര്യമാണ്.
4. പാപ് സ്മിയർ (Pap Smear): സെർവിക്കൽ ക്യാൻസർ നേരത്തേ കണ്ടുപിടിക്കാൻ, 30 വയസ്സിനു മുകളിലുള്ള സ്ത്രീകൾ പൂർണ്ണ പെൽവിക് പരിശോധനയ്ക്കും പാപ് സ്മിയർ പരിശോധനയ്ക്കും പതിവായി ഗൈനക്കോളജിസ്റ്റിനെ സന്ദർശിക്കണം. HPV വാക്സിൻ സ്വീകരിക്കുന്നതിലൂടെ മരണത്തിന് വഴി തെളിക്കാവുന്ന ഈ രോഗത്തെ തടയാം. വാക്സിനേഷൻ എടുത്താലും ലൈംഗികജീവിതം ആക്റ്റീവ് ആണ് എങ്കില്‍ സ്ത്രീകൾ പാപ് സ്മിയർ പരിശോധനയ്ക്ക് വിധേയരാകണം.
5. മാമോഗ്രാം (Mammogram): ഇന്ത്യയിൽ കാൻസർ മരണങ്ങളുടെ ഒരു പ്രധാന കാരണം സ്തനാർബുദമാണ്. സ്തനാർബുദം നേരത്തെയുള്ള കണ്ടെത്തലിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഓരോ സ്ത്രീയും 40 വയസ്സിനു മുകളിലുള്ളവർക്കുള്ള വാർഷിക മാമോഗ്രാം ഉൾപ്പെടെയുള്ള പതിവ് സ്ക്രീനിങ്ങുകളും പ്രതിമാസ സ്വയം പരിശോധനയും നടത്തണം. വിദഗ്ധ പരിശോധനകൾക്ക് മുഴകൾ, വേദന അല്ലെങ്കിൽ ഡിസ്ചാർജ് പോലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയും, സംശയം തോന്നുമ്പോൾ പ്രൊഫഷണൽ സഹായം തേടുന്നത് ശുപാർശ ചെയ്യുന്നു.
6. ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് (Bone Mineral Density Test): സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് പലപ്പോഴും ബാധിക്കാറുണ്ട്, ഇത് അവരുടെ എല്ലുകളെ ദുർബലമാക്കുകയും ചെയ്യുന്നു. ഈസ്ട്രജന്‍റെ അളവ് കുറവായതിനാൽ ആർത്തവവിരാമത്തിന് ശേഷം ഈ അവസ്ഥ വഷളാകുന്നു, ഇത് അസ്ഥികളുടെ രൂപീകരണത്തെയും പരിപാലനത്തെയും ബാധിക്കുന്നു. എല്ലിന്‍റെ ബലവും ഒടിവുണ്ടാകാനുള്ള സാധ്യതയും തിരിച്ചറിയാൻ, ആർത്തവവിരാമം സംഭവിച്ച അല്ലെങ്കിൽ ഒടിവുണ്ടായ സ്ത്രീകൾ DEXA സ്കാൻ എന്ന അസ്ഥി ധാതു സാന്ദ്രത പരിശോധനയ്ക്ക് വിധേയരാകുന്നത് ഉചിതമാണ്. ഒരു സ്ത്രീക്ക് 40 വയസ്സ് തികയുമ്പോൾ ഓരോ അഞ്ച് വർഷത്തിലും ഈ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.
ഓരോ അമ്മയുടെയും ആരോഗ്യത്തിന് ഈ 6 പരിശോധനകൾക്ക് കാര്യമായ പങ്ക് വഹിക്കാൻ കഴിയും. പ്രതിരോധം തീർച്ചയായും ചികിത്സയേക്കാൾ മികച്ചതാണെന്ന് ഓർമ്മിക്കുക. ഇവ കൂടാതെ, ഹൈപ്പർടെൻഷൻ, ബ്ലഡ് കൗണ്ട്, കൊളസ്ട്രോൾ, അലർജി ടെസ്റ്റ് എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുത്താം. അതിനാൽ, നിങ്ങളുടെ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നേരത്തെ കണ്ടെത്തുന്നതും തക്ക സമയത്ത് ചികിത്സ ആവശ്യമാണ് എങ്കില്‍ അത് തേടുകയും ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...